Thursday, April 16, 2026
Thursday, April 16, 2026
Homeviralതിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് രണ്ടാം പട്ടികയായി; ആകെ 63 സ്ഥാനാർഥികൾ

തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് രണ്ടാം പട്ടികയായി; ആകെ 63 സ്ഥാനാർഥികൾ

Published on

തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ പുറത്തുവിട്ടു. 15 പേരെ ഉൾപ്പെടുത്തിയ പുതിയ പട്ടിക കൂടി വന്നതോടെ, 101 സീറ്റുകളുള്ള കോർപ്പറേഷനിൽ കോൺഗ്രസിന് ആകെ 63 സ്ഥാനാർഥികളായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ പട്ടിക പുറത്തിറക്കി പ്രചാരണരംഗത്ത് മുന്നേറാനാണ് പാർട്ടി ശ്രമിക്കുന്നത്. കോൺഗ്രസ്‌ മേയർ സ്ഥാനാർഥിയായി കെപിസിസി ജനറൽ സെക്രട്ടറിയും മുൻ അരുവിക്കര എംഎൽഎയുമായിരുന്ന കെ എസ് ശബരീനാഥനാണ് മത്സരിക്കുന്നത്. തിരുവനന്തപുരം കവടിയാർ വാർഡിൽ നിന്നാകും ശബരിനാഥൻ ജനവിധി തേടുക. ആദ്യഘട്ടമായി 48 വാർഡുകളിലെ കോൺഗ്രസ്‌ സ്ഥാനാർഥികളെ തിരുവനന്തപുരം ഡി സി സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കെ മുരളീധരൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ച 15 അംഗ പട്ടികയിലെ പ്രധാനി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷനായ നേമം ഷജീർ ആണ്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള നേമം വാർഡിലാണ് ഷജീർ ജനവിധി തേടുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ നേരിട്ട് മത്സരരംഗത്ത് എത്തുന്നത് യുവ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
കെപിസിസി കലാ-സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയായ മണ്ണാമ്മൂല രാജേഷ് ആണ് തുരുത്തുംമൂല വാർഡിലെ സ്ഥാനാർഥി. സാംസ്കാരിക രംഗത്തുള്ളവരുടെ പിന്തുണ ഉറപ്പിക്കാൻ ഇത് സഹായകമാകുമെന്നും പൊതുരംഗത്ത് പരിചയസമ്പന്നരായവരെ രംഗത്തിറക്കുന്നത് മത്സരത്തിന് ചൂടുപകരുമെന്നും പാർട്ടി കരുതുന്നു.
ഈ പട്ടികയിൽ യുവജന നേതാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മണ്ണന്തലയിലെ സിറ്റിങ് കൗൺസിലർ വനജ രാജേന്ദ്രബാബുവിനെ സ്വീകാര്യത കണക്കിലെടുത്ത് വീണ്ടും പരിഗണിച്ചു. വനിതകൾക്ക് മുൻഗണന നൽകുന്നതിൻ്റെ ഭാഗമായി കെ ശൈലജ (ചെമ്പഴന്തി), ഹേമ സിഎസ് (കരുമം), ഐ രഞ്ജിനി (വെള്ളാർ), രേഷ്മ യുഎസ് (കളിപ്പാൻകുളം), വിജി പ്രവീണ സുനിൽ (അമ്പലത്തറ) എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ സംവരണ വാർഡുകൾക്ക് പുറമെ പൊതു വാർഡുകളിലും സ്ത്രീകൾക്ക് അവസരം നൽകാനുള്ള കോൺഗ്രസ് നിലപാടിൻ്റെ തുടർച്ചയാണിത്.
ആദ്യ ഘട്ടത്തിൽ 48 സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോൺഗ്രസ്, രണ്ടാം ഘട്ടത്തിൽ 15 പേരെക്കൂടി പ്രഖ്യാപിച്ചതോടെ ആകെ സ്ഥാനാർഥികളുടെ എണ്ണം 63 ആയി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 51 സീറ്റുകൾ ലക്ഷ്യമിട്ടുള്ള ശക്തമായ നീക്കമാണ് പാർട്ടി നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തലസ്ഥാന നഗരസഭയുടെ ഭരണം തിരിച്ചുപിടിക്കാനുള്ള അണിയറ നീക്കങ്ങൾ പാർട്ടിക്കുള്ളിൽ സജീവമാണ്.
പ്രതിപക്ഷ പാർട്ടികളേക്കാൾ വളരെ നേരത്തെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണരംഗത്ത് കോൺഗ്രസ് വ്യക്തമായ മുൻതൂക്കം നേടിക്കഴിഞ്ഞു. മറ്റ് മുന്നണികൾ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുമ്പോൾ, കോൺഗ്രസ് സ്ഥാനാർഥികൾ പല വാർഡുകളിലും വീടുകയറിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസിൻ്റെ ഈ നീക്കം പ്രതിപക്ഷത്തിന് സമ്മർദം ഉണ്ടാക്കിയിട്ടുണ്ട്.
ഇനി 38 സീറ്റുകളിലാണ് യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്. ഈ സീറ്റുകളിലേക്കുള്ള സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഉടൻ തന്നെ മൂന്നാം ഘട്ട പട്ടികയും പുറത്തിറക്കാനാകുമെന്നാണ് ഡിസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്. ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി കോർപറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്. തിരുവനന്തപുരം കോർപറേഷനിലെ തെരഞ്ഞെടുപ്പ് ഇത്തവണ തീ പാറുന്ന പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.

ആര്‍എസ്പി 5 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. കുറുവന്‍കോണം-എസ്.മായ, കരിക്കകം – ദേവിക സുനില്‍, അമ്പലത്തറ – ബി.ഷീജ, പുഞ്ചക്കരി-സിമി എസ്.ശിവന്‍, ആറ്റിപ്ര-എസ്.സത്യപാല്‍ എന്നിവരാണ് ആര്‍എസ്പി സ്ഥാനാര്‍ഥികള്‍. സിഎംപിക്കു മൂന്നു സീറ്റാണുള്ളത്. തൈക്കാട്-എം.ആര്‍.മനോജ്, ഇടവക്കോട് -വി.ആര്‍.സിനി, കണ്ണമൂല-സി.ടി.സോണി എന്നിവരാണ് മത്സരിക്കുന്നത്.

രണ്ടാം ഘട്ടത്തിലെ സ്ഥാനാർഥികൾ
വാർഡ് 2 സൈനീക് സ്‌കൂൾ: ജി രവീന്ദ്രൻനായർ
വാർഡ് 5 ഞാണ്ടൂർകോണം: പി ആർ പ്രദീപ്
വാർഡ് 8 ചെമ്പഴന്തി: കെ ശൈലജ
വാർഡ് 13 മണ്ണന്തല: വനജ രാജേന്ദ്രബാബു (സിറ്റിങ് കൗൺസിലർ)
വാർഡ് 17 തുരുത്തുംമൂല: മണ്ണാമ്മൂല രാജേഷ്
വാർഡ് 44 വലിയവിള: വി മോഹനൻ തമ്പി
വാർഡ് 54 നേമം: നേമം ഷജീർ
വാർഡ് 56 മേലാംകോട്: ജി പത്മകുമാർ
വാർഡ് 60 കാലടി: സുധി എസ്
വാർഡ് 61 കരുമം: ഹേമ സിഎസ്
വാർഡ് 68 വെള്ളാർ: ഐ രഞ്ജിനി
വാർഡ് 74 കളിപ്പാൻകുളം: രേഷ്മ യുഎസ്
വാർഡ് 75 കമലേശ്വരം: എ ബിനുകുമാർ
വാർഡ് 95 ചെറുവയ്ക്കൽ: കെഎസ് ജയകുമാർ
വാർഡ് 96 അമ്പലത്തറ: വിജി പ്രവീണ സുനിൽ

ആദ്യഘട്ട സ്ഥാനാർഥികൾ
കഴക്കൂട്ടം – എം എസ് അനിൽകുമാർ
കാട്ടായിക്കോണം – സുചിത്ര എ
പൗഡിക്കോണം – ഗാന്ധി സുരേഷ്
ചെങ്കോട്ടുകോണം – സരിത വി ഐ
കാര്യവട്ടം – ജയന്തി
പാങ്ങപ്പാറ – നീതു രഘുവരൻ
പാതിരിപ്പള്ളി – എസ് പി സജികുമാർ
അമ്പലമുക്ക് – അഖില എ
കുടപ്പനക്കുന്ന് – എസ് അനിത
നെട്ടയം – ആശ മുരളി
കാച്ചാണി – രാജി എസ് ബി
വാഴോട്ടുകോണം – പി സദാനന്ദൻ
കൊടുങ്ങാനൂർ – എസ് രാധാകൃഷ്‌ണൻ നായർ
വട്ടിയൂർക്കാവ് – ഉദയകുമാർ എസ്
കാഞ്ഞിരംപാറ – എസ് രവീന്ദ്രൻ നായർ
പേരൂർക്കട – ജി മോഹനൻ (പേരൂർക്കട മോഹനൻ)
കവടിയാർ – കെ എസ് ശബരിനാഥൻ
മുട്ടട – വൈഷ്‌ണ സുരേഷ്
ചെട്ടിവിളാകം – ബി കൃഷ്‌ണകുമാർ
കിണവൂർ – ബി സുഭാഷ്
നാലാഞ്ചിറ – ത്രേസ്യാമ തോമസ്
ഉള്ളൂർ – ജോൺസൺ ജോസഫ്
മെഡിക്കൽ കോളജ് – ആശ വി എസ്
പട്ടം – രേഷ്‌മ പി
കേശവദാസപുരം- അനിത അലക്‌സ്
ഗൗരീശപട്ടം – സുമ വർഗീസ്
കുന്നുകുഴി – മേരി പുഷ്‌പം
നന്തൻകോട് – എ ക്ലീറ്റസ്
പാളയം – എസ് ഷേർലി
വഴുതക്കാട് – നീതു വിജയൻ
ശാസ്‌തമംഗലം – സരള റാണി എസ്
പാങ്ങോട് – ആർ നാരായണൻ തമ്പി
തിരുമല – മഞ്ജുള ദേവി
തൃക്കണ്ണാപുരം – ജോയ് ജേക്കബ്
പുന്നയ്ക്കാമുഗൾ – ശ്രീജിത്ത്‌
പൂജപ്പുര – അംബിക കുമാരി അമ്മ
എസ്റ്റേറ്റ് – ആർ എം ബൈജു
പൊന്നൂമംഗലം – എസ് എസ് സുജി
തിരുവല്ല – തിരുവല്ലം ബാബു
വലിയതുറ – ഷീബ പാട്രിക്
ആറ്റുകാൽ – അനിത കുമാരി
മണക്കാട് – ലേഖ സുകുമാരൻ
പേട്ട – ഡി അനിൽ കുമാർ
അണമുഖം – ജയകുമാർ ടീച്ചർ
ആക്കുളം – സുധാകുമാരി സുരേഷ്
കുഴിവിള- അനിൽ അമ്പു
കുളത്തൂർ – അംബിക ആർ
പള്ളിത്തൂറ – ദീപ ഹിജിനസ്

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...