Thursday, April 16, 2026
Thursday, April 16, 2026
Homeeventsമെസ്സി മികച്ചതാണെന്ന വിശ്വാസമില്ല- ക്രിസ്റ്റ്യാനോ റൊണാൾഡോ

മെസ്സി മികച്ചതാണെന്ന വിശ്വാസമില്ല- ക്രിസ്റ്റ്യാനോ റൊണാൾഡോ

Published on

അർജന്‍റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പോർച്ചുഗീസ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ താൻ മെസ്സിക്ക് പിന്നിലാണെന്ന വാദങ്ങളെ താരം തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർ​ഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ വാക്കുകൾ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണിയുടെ വാക്കുകൾ പരാമർശിച്ചുകൊണ്ടായിരുന്നു മോർ​ഗന്‍റെ ചോദ്യം.
മെസ്സി മികച്ച കളിക്കാരനാണെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. ‘റൊണാൾഡോയോട് റൂണിക്ക് ഇഷ്ടക്കുറവില്ല, പക്ഷേ മികച്ച താരം ആരെന്ന ചോദ്യത്തിന് മെസ്സി എന്നാണ് ഉത്തരം, എന്നാല്‍ അദ്ദേഹത്തിന്‍റെ മറുപടി ലളിതമായിരുന്നു: “മെസ്സി എന്നെക്കാൾ മികച്ചതാണോ? ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. എനിക്ക് വിനയാന്വിതനാകാൻ താൽപ്പര്യമില്ല-ക്രിസ്റ്റ്യാനോ വ്യക്തമാക്കി.
അതേസമയം 2026ല്‍ നടക്കുന്ന ഫിഫ ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ക്രിസ്റ്റ്യാനോ വിരമിക്കുമെന്നാണ് സൂചന. ഫുട്ബോളിലെ മിക്കവാറും എല്ലാ പ്രധാന നേട്ടങ്ങളും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, ഇതുവരെ ഫിഫ ലോകകപ്പ് നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അഞ്ച് തവണ ലോകകപ്പിൽ പങ്കെടുത്ത റൊണാള്‍ഡോയ്‌ക്ക് ഇതുവരെ ട്രോഫി ഉയർത്താൻ സാധിച്ചിട്ടില്ല. ലോകകപ്പ് കിരീടം നേടാനുള്ള അദ്ദേഹത്തിന്‍റെ അവസാന അവസരമായിരിക്കുമിത്. പോർച്ചുഗൽ ഇതിനകം തന്നെ ടൂർണമെന്‍റിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍, 2027 വരെ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസ്‌റുമായി സൂപ്പര്‍ താരത്തിന് കരാറുണ്ട്.
കരിയറില്‍ 1,000 ഗോളുകള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന റൊണാൾഡോയ്‌ക്ക് 950 ഗോളുകളായി. 891 ഗോളുകള്‍ നേടി മെസ്സിയാണ് രണ്ടാം സ്ഥാനത്ത്. 890 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് മെസ്സി, ക്രിസ്റ്റ്യാനോ 1,220 മത്സരങ്ങള്‍ കളിച്ചപ്പോള്‍ മെസ്സി 1,131 മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളൂ. റയല്‍ മാഡ്രിഡിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ (450)ഏറ്റവും കൂടുതല്‍ ഗോളടിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145ഉം യുവന്റസിനായി 101ഉം അല്‍ നസ്‌റിനായി 106ഉം ഗോളുകള്‍ നേടി. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി 143 തവണയും താരം വലകുലുക്കി.

ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - 950
ലയണല്‍ മെസ്സി - 891
പെലെ - 762
റൊമാരിയോ - 756
ഫെറന്‍ക് പുസ്‌കസ് - 725.

റൊണാള്‍ഡോയുടെ കരിയര്‍ ഗോളുകള്‍

സ്‌പോര്‍ട്ടിങ് സിപി - 5
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - 145
റയല്‍ മാഡ്രിഡ് - 450
യുവന്‍റസ് - 101
അല്‍ നസ്ര്‍ - 106
പോര്‍ച്ചുഗല്‍ - 143

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this