Thursday, April 16, 2026
Thursday, April 16, 2026
Homeviewsബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിയത് അരക്കോടി; കുരുവമ്പലം സ്വദേശി പിടിയിൽ

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിയത് അരക്കോടി; കുരുവമ്പലം സ്വദേശി പിടിയിൽ

Published on

ബിസിനസ് പങ്കാളിത്തം വഴി വന്‍ ലാഭം വാഗ്ദാനം ചെയ്ത് മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയില്‍ നിന്ന് അരക്കോടി രൂപയോളം തട്ടിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. കുരുവമ്പലം സ്വദേശി പുനീത്ത് സലാഹുദ്ദീനെ(36)യാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.എസ്.എ പ്രോപ്പര്‍ട്ടി സെല്ലിങ് ബിസിനസില്‍ പങ്കാളിയാക്കി വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സലാഹുദീന്‍ ഭവനംപറമ്പ് സ്വദേശിയെ പാട്ടിലാക്കിയത്. മൊബൈല്‍ ആപ്പുകള്‍ വഴി ഫണ്ട് വായ്പയെടുത്താല്‍ മതിയെന്നും തുക മാസം തോറും താന്‍ തിരിച്ചടക്കാമെന്നും ഇയാള്‍ പരാതിക്കാരനെ വിശ്വസിപ്പിച്ചു. ഇതുവഴി 64.49 ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്.

പരാതിക്കാരനെ വിശ്വസിപ്പിക്കാനായി 11.4 ലക്ഷം രൂപ ബാങ്ക് വായ്പ തിരിച്ചടവ് ഇനത്തിലും നാല് ലക്ഷം രൂപ ലാഭവിഹിതമായും പലപ്പോഴായി നല്‍കി.ആകെ 15.4 ലക്ഷം രൂപയാണ് നൽകിയത്. ബാക്കി തുക അടയ്ക്കാതെ പ്രതി പിന്നീട് വിദഗ്‌ധമായി മുങ്ങി. താൻ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പരാതിക്കാരൻ പിന്നീട് പൊലീസിൽ പരാതി നൽകി. 

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്കെതിരെ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും സമാന കേസുകളുണ്ടെന്ന് തിരിച്ചറിഞ്ഞു. അന്വേഷണത്തിനിടെ കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസാണ് സലാഹുദ്ദീനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this