Thursday, April 16, 2026
Thursday, April 16, 2026
Homeheadlinesഡോ. ഷഹീന ഷാഹിദിന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്

ഡോ. ഷഹീന ഷാഹിദിന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്

Published on

വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ലഖ്‌നൗ സ്വദേശിനി ഡോ. ഷഹീന ഷാഹിദിന് പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദുമായി (JeM) ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.

ജെയ്‌ഷെയുടെ വനിതാ വിഭാഗമായ ‘ജമാഅത്ത്-ഉൽ-മോമിനാത്ത് (Jamaat-ul-Mominaat)’ സംഘടനയുടെ ഇന്ത്യയിലെ നേതൃത്വ ചുമതല ഷഹീനയ്ക്കായിരുന്നു എന്നാണ് അന്വേഷണ കണ്ടെത്തൽ.

ഈ വനിതാ വിഭാഗത്തെ ഇന്ത്യയിൽ സജീവമാക്കുന്നതിലും റിക്രൂട്ട്‌മെന്റിനും ആശയവിനിമയത്തിനും നേതൃത്വം നൽകിയതും ഷഹീനയാണെന്ന് പൊലീസ് പറഞ്ഞു.

പാകിസ്ഥാനിൽ ഈ വിഭാഗത്തിന്റെ നേതൃത്വം വഹിക്കുന്നത് ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ ആണ്.

ജെയ്‌ഷെ ഭീകര മൊഡ്യൂൾ തകർത്തതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഷഹീനയുടെ കാറിൽ നിന്ന് അസോൾട്ട് റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.

മുമ്പ് അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമ്മിൽ ഗനായിയുമായി ഷഹീനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും കണ്ടെത്തി.

ശ്രീനഗറിൽ ജെയ്‌ഷെ അനുകൂല പോസ്റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ മുസമ്മിൽ ഗനായി ജമ്മു–കശ്മീർ പൊലീസിന്റെ പിടികിട്ടാപ്പുള്ളിയായിരുന്നു.

ഇയാളുടെ വാടക മുറിയിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളും അനുബന്ധ സാമഗ്രികളും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഷഹീനയുടെ കാർ പരിശോധിച്ചത്.

പരിശോധനയിൽ 350 കിലോ അമോണിയം നൈട്രേറ്റ്, 20 ടൈമറുകൾ ഉൾപ്പെടെയുള്ള വസ്തുക്കളും കണ്ടെത്തി.

ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനും ഇവർ നേതൃത്വം നൽകിയെന്നാണ് വിവരം. ‌

ഈ വനിതാ വിഭാഗത്തിന് പാകിസ്ഥാനിൽ നേതൃത്വം നൽകുന്നത് ജെയ്‌ഷ് സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ ആണ്.

ജെയ്‌ഷ് മൊഡ്യൂൾ തകർത്തതിന് പിന്നാലെ അറസ്റ്റിലായ ഷഹീനയുടെ കാറിൽ നിന്ന് അസോൾട്ട് റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി.

A Lucknow-based woman doctor, Shaheena Shahid, arrested in the Faridabad explosives seizure case, has been found linked to the Pakistan-based terror group Jaish-e-Mohammed (JeM).

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this