Monday, March 2, 2026
Monday, March 2, 2026
Homeheadlinesബിഹാർ എക്‌സിറ്റ് പോൾ: എല്ലാവരും പറയുന്നത് എൻഡിഎ

ബിഹാർ എക്‌സിറ്റ് പോൾ: എല്ലാവരും പറയുന്നത് എൻഡിഎ

Published on

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ ആരാകും വിജയി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലായി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. റാലികൾ, മൂർച്ചയേറിയ രാഷ്ട്രീയ സന്ദേശങ്ങൾ, പല പ്രദേശങ്ങളിലും ഉയർന്ന പോളിങ് എന്നിവ കണ്ട ഒരു കടുത്ത പോരാട്ടത്തിനാണ് ഇതോടെ തിരശ്ശീല വീണത്. ബിഹാർ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കാണ് സമാപിച്ചത്. അതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നു.
ന്യൂസ് 18 മെഗാ എക്‌സിറ്റ് പോൾ പ്രകാരം, എൻഡിഎയ്ക്ക് 140-150 സീറ്റുകളും മഹാസഖ്യത്തിന് 85-95 സീറ്റുകളും ലഭിക്കാനാണ് സാധ്യത. പി-മാർക്ക് എക്സിറ്റ് പോൾ പ്രവചിക്കുന്നത് എൻ‌ഡി‌എ 142-162 സീറ്റുകൾ നേടി സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നാണ്. പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് 80-98 സീറ്റുകൾ ലഭിക്കും. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് 1-4 സീറ്റുകൾ പ്രവചിക്കുന്നു.

ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ ഫലം:
ബിജെപി: 55-65
ജെഡി(യു): 60-70
HAMS: 0-5
എൽജെപി (രാം വിലാസ്): 10-15
RLM: 0-5
മഹാഗഠ്ബന്ധൻ
ആർജെഡി: 50-60
INC: 15-20
സിപിഐ(എംഎൽ)(എൽ): 10-15
സിപിഐ: 0-5
സിപിഎം: 0-5
വിഎസ്ഐപി: 0-5
IIP: 0
ജാൻ സുരാജ് പാർട്ടി: 0-5
മറ്റുള്ളവർ: 5-10

പി-മാർക്ക് എക്സിറ്റ് പോൾ ഫലം: എൻ‌ഡി‌എ: 142-162, എം‌ജി‌ബി: 80-98, ജെ‌എസ്‌പി: 1-4, മറ്റുള്ളവർ: 0-3.

ചാണക്യ സ്ടാറ്റജീസ് എക്സിറ്റ് പോൾ എൻഡിഎക്ക് 130-138 സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം മഹാഗഠ്ബന്ധന് 100-108 സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ഒരു സീറ്റും നേടില്ലെന്നാണ് പ്രവചനം‌.

ചാണക്യ സ്ടാറ്റജീസ് എക്സിറ്റ് പോൾ ഫലം: എൻ‌ഡി‌എ: 130-138, എം‌ജി‌ബി: 100-108, ജെ‌എസ്‌പി: 0, മറ്റുള്ളവ: 3-5.

പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത് എൻ‌ഡി‌എ 133-159 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നാണ്. മഹാസഖ്യം 75-101 സീറ്റുകൾ നേടാനാണ് സാധ്യത. ജൻ സുരാജ് പാർട്ടി 0-5 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു.

പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലം: എൻ‌ഡി‌എ: 133-159 സീറ്റുകൾ, എം‌ജി‌ബി: 75-101 സീറ്റുകൾ, ജെ‌എസ്‌പി: 0-5, മറ്റുള്ളവ: 2-8

ദൈനിക് ഭാസ്‌കർ എക്സിറ്റ് പോൾ ബിജെപി നയിക്കുന്ന എൻ‌ഡി‌എ 145-160 സീറ്റുകൾ നേടി വൻ വിജയം നേടുമെന്ന് പ്രവചിക്കുന്നു. അതേസമയം മഹാഗഠ്ബന്ധൻ 73-91 സീറ്റുകൾ നേടും. രണ്ട് ഘട്ടങ്ങളിലും ജൻ സുരാജ് പാർട്ടിക്ക് ഒരു സ്വാധീനവും ഉണ്ടാകില്ലെന്നാണ് പ്രവചനം.

ദൈനിക് ഭാസ്‌കർ എക്സിറ്റ് പോൾ ഫലം: എൻ‌ഡി‌എ: 145-160, എം‌ജി‌ബി: 73-91, ജെ‌എസ്‌പി: 0, മറ്റുള്ളവ: 5-10.

പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോൾ 133-148 സീറ്റുകൾ നേടി എൻ‌ഡി‌എയ്ക്ക് മറ്റൊരു ഉജ്ജ്വല വിജയം പ്രവചിക്കുന്നു, അതേസമയം മഹാഗഠ്ബന്ധൻ 87-102 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.

പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോൾ ഫലം: എൻ‌ഡി‌എ: 133-148, എം‌ജി‌ബി: 87-102, ജെ‌എസ്‌പി: 0-2, മറ്റുള്ളവർ: 3-6

ജെവിസി-ടൈംസ് നൗ എക്സിറ്റ് പോൾ എൻഡിഎയ്ക്ക് 135-150 സീറ്റുകൾ പ്രവചിക്കുന്നു, അതേസമയം മഹാസഖ്യം 88-103 സീറ്റുകൾ നേടും. ജൻ സുരാജ് പാർട്ടി 0-1 സീറ്റുകൾ നേടിയേക്കാം.

ജെവിസി-ടൈംസ് നൗ എക്സിറ്റ് പോൾ ഫലം: എൻഡിഎ: 135-150, എംജിബി: 88-103, ജെഎസ്പി: 0-1, മറ്റുള്ളവര്‍: 3-6.

മാട്രിസ്-ഐഎഎൻഎസ് എക്സിറ്റ് പോൾ എൻഡിഎയ്ക്ക് 147-167 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്നു. പ്രതിപക്ഷമായ മഹാഗഠ്ബന്ധൻ സഖ്യം 70-90 സീറ്റുകൾ നേടും. ജൻ സുരാജ് പാർട്ടിക്ക് 0-2 സീറ്റുകൾ ലഭിക്കും

മാട്രിസ്-ഐഎഎൻഎസ് എക്സിറ്റ് പോൾ ഫലം: എൻഡിഎ: 147-167,എംജിബി: 70-90, ജൻ സുരാജ് പാർട്ടി: 0-2, എഐഎംഐഎം: 2-3, മറ്റുള്ളവ: 0-5

ബിജെപി 55 മുതൽ 65 വരെ സീറ്റുകൾ നേടുമെന്നും ജെഡിയു 60 മുതൽ 70 വരെ സീറ്റുകൾ നേടുമെന്നും ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ പ്രവചിക്കുന്നു. മഹാഗഠ്ബന്ധൻ ക്യാമ്പിൽ, ആർജെഡി 50-60 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 15-20 സീറ്റുകൾ മാത്രം നേടുമെന്നാണ് പ്രവചനം. ജെഡിയു ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. 2020 ൽ അവർ 43 സീറ്റുകൾ നേടിയതിനുശേഷം പാർട്ടിയുടെ വമ്പൻ തിരിച്ചുവരവായിരിക്കും ഇത്.‌
ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ 140-150 സീറ്റുകളുമായി എൻഡിഎയ്ക്ക് വ്യക്തമായ വിജയം പ്രവചിക്കുന്നു. 2020 ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ മഹാസഖ്യത്തിന്റെ പ്രകടനം ദുർബലമാണെന്ന സൂചനയാണ് ഫലം നൽകുന്നത്. മഹാഗഠ്ബന്ധന് 85-95 സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
ബിഹാർ തിരഞ്ഞെടുപ്പിലെ ഗെയിം ചെയിഞ്ചർ‌ എന്ന് വിശേഷിപ്പിച്ചിരുന്ന പ്രശാന്ത് കിഷോറിന്റെ‌ ജൻ സുരാജ് പാർട്ടിക്ക് (JSP) 0 മുതൽ 5 വരെ സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന് ന്യൂസ് 18 മെഗാ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ബിഹാർ തിരഞ്ഞെടുപ്പ് പ്രധാനമായും രണ്ട് പ്രധാന മുന്നണികൾ തമ്മിലുള്ള പോരാട്ടമായാണ് കാണുന്നത് . എന്നിരുന്നാലും, ജെഎസ്പി ഈ കണക്കുകളിൽ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മറ്റ് ഏജൻസികളുടെ പ്രവചനങ്ങൾ അനുസരിച്ച്: മാട്രിസ് 0-2 സീറ്റുകളും, പീപ്പിൾസ് ഇൻസൈറ്റ് 0-2 സീറ്റുകളും, ചാണക്യ 0 സീറ്റും, പീപ്പിൾസ് പൾസ് 0-5 സീറ്റുകളും, ജെവിസി പോൾ 0-1 സീറ്റും, ദൈനിക് ഭാസ്‌കർ 0 സീറ്റും, പിഎംഎആർക്യു 1-4 സീറ്റുകളും ജെഎസ്പിക്ക് പ്രവചിക്കുന്നു.

നവംബർ 6-ന് 121 സീറ്റുകളിലും നവംബർ 11-ന് 122 സീറ്റുകളിലുമായാണ് ബിഹാറിൽ‌ വോട്ടെടുപ്പ് നടന്നത്. ഫലം നവംബർ 14ന് പ്രഖ്യാപിക്കും.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണക്കുകൾ പ്രകാരം, ചൊവ്വാഴ്‌ച വൈകുന്നേരം 5 മണി വരെ 67.14 ശതമാനം ഉയർന്ന പോളിങ് രേഖപ്പെടുത്തി. കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 76.26 ശതമാനം, തുടർന്ന് കതിഹാറിൽ 75.23 ശതമാനം, പൂർണിയയിൽ 73.79 ശതമാനം, സുപോളിൽ 70.69 ശതമാനം, പുർവി ചമ്പാരനിൽ 69.02 ശതമാനം, ബങ്കയിൽ 68.91 ശതമാനം എന്നിങ്ങനെയാണ് പോളിങ്. നവാഡയിലാണ് ഏറ്റവും കുറഞ്ഞ പോളിങ് 57.11 ശതമാനം രേഖപ്പെടുത്തിയത്.

Latest articles

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന...

More like this

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...