Thursday, April 16, 2026
Thursday, April 16, 2026
Homestraight angleഎലേന റൈബാക്കിനയുടെ രണ്ടാം ഗ്രാൻഡ് സ്‌‍ലാം കിരീടം

എലേന റൈബാക്കിനയുടെ രണ്ടാം ഗ്രാൻഡ് സ്‌‍ലാം കിരീടം

Published on

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കസാഖ്സ്ഥാൻ താരം എലേന റൈബാക്കിനയ്ക്ക് കിരീടം. കലാശപ്പോരില്‍ ലോക ഒന്നാം നമ്പർ താരം ബെലാറൂസിന്‍റെ അരീന സബലേങ്കയെ 4–6, 6–4, 4–6 എന്ന സ്കോറിനാണ് റൈബാക്കിന തോല്‍പ്പിച്ചത്. ആദ്യ സെറ്റ് നേടിയ റൈബാക്കിന രണ്ടാം സെറ്റില്‍ അടിപതറിയെങ്കിലും അവസാനസെറ്റിൽ ശക്തമായി തിരിച്ചുവരുകയായിരുന്നു. താരത്തിന്‍റെ രണ്ടാം ഗ്രാൻഡ് സ്‌‍ലാം കിരീടമാണിത്.
വിംബിൾഡണിലെ തന്‍റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടി നാല് വർഷത്തിന് ശേഷമാണ് താരം വീണ്ടും കിരീടത്തില്‍ മുത്തമിടുന്നത്. ജയത്തോടെ ലോക റാങ്കിംഗിൽ താരം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മെൽബണിൽ നടന്ന രണ്ട് മണിക്കൂർ 18 മിനിറ്റ് നീണ്ടുനിന്ന ഫൈനലിൽ ഒരു സെറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. മത്സരത്തിന്‍റെ ആദ്യ ഗെയിം വിജയിച്ച റൈബാക്കിന മികച്ച തുടക്കമാണു സ്വന്തമാക്കിയത്. ആദ്യ സെറ്റ് താരം 6–4ന് വിജയിച്ചെങ്കിലും സബലേങ്ക വിട്ടുകൊടുത്തില്ല. സബലേങ്ക തിരിച്ചടിച്ചതോടെ 6–4ന് എതിരാളി ഒപ്പമെത്തി. മൂന്നാം സെറ്റിന്‍റെ തുടക്കത്തിൽ 3–0ന് സബലേങ്ക മുന്നിലുണ്ടായിരുന്നെങ്കിലും റൈബാക്കിന ശക്തമായി മുന്നേറുകയായിരുന്നു.
2023-ലെ ഫൈനലില്‍ റൈബാക്കിനയെ കീഴടക്കിയായിരുന്നു സബലേങ്ക കന്നിക്കിരീടം ചൂടിയത്. ജയത്തോടെ സബലേങ്കയോട് 2023-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ തോല്‍വിക്ക് മധുര പ്രതികാരം ചെയ്യാനും റൈബാക്കിനയ്ക്കായി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സബലേങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
കഴിഞ്ഞ വര്‍ഷം മാഡിസണ്‍ കീസിനോടാണ് താരം പരാജയമറിഞ്ഞത്. ‘ഇത് ശരിക്കും ‘ഹാപ്പി സ്ലാം’ ആണ്, എന്‍റെ ടീമിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ലായെന്ന് റൈബാകിന തന്‍റെ വിജയ പ്രസംഗത്തിൽ പറഞ്ഞു. 1992 ലെ ബാഴ്‌സലോണ ഒളിമ്പിക് വനിതാ സിംഗിൾസ് ചാമ്പ്യനായ ജെന്നിഫർ കാപ്രിയാറ്റിയാണ് റൈബാകിനയ്ക്ക് ഡാഫ്‌നെ അഖേഴ്‌സ്റ്റ് മെമ്മോറിയൽ കപ്പ് സമ്മാനിച്ചത്.
ഓസ്‌ട്രേലിയൻ ഓപ്പണിലെ പുരുഷ, വനിതാ സിംഗിൾസ് ഇനങ്ങളിലെ വിജയികൾക്ക് ഓരോരുത്തർക്കും 4.15 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (25.13 കോടി) ലഭിക്കും, ഇത് കഴിഞ്ഞ വർഷം നൽകിയ 3.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിൽ നിന്ന് 19 ശതമാനം കൂടുതലാണ്. ടൂർണമെന്‍റിന്‍റെ ആകെ സമ്മാനത്തുക 96.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളറാണ്, ഇത് 2024 ലെ പതിപ്പിനേക്കാൾ 12% വർധനവാണ്. റണ്ണേഴ്‌സ് അപ്പിന് 2.15 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ സമ്മാനത്തുകയായി ലഭിക്കും, സെമി ഫൈനലിസ്റ്റുകൾക്ക് മത്സരത്തിലെ പ്രകടനത്തിന് 1.25 മില്യൺ ലഭിക്കും. ആദ്യ റൗണ്ടിൽ പുറത്താകുന്ന കളിക്കാർക്ക് 150,000 ഓസ്‌ട്രേലിയൻ ഡോളർ സമ്മാനത്തുകയായി ലഭിക്കും.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this