Thursday, April 16, 2026
Thursday, April 16, 2026
Homeheadlinesപ്രമേഹ രോഗികൾക്കും കാൻസർ രോഗികൾക്കും ആശ്വാസം

പ്രമേഹ രോഗികൾക്കും കാൻസർ രോഗികൾക്കും ആശ്വാസം

Published on

മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റിൽ ആരോഗ്യ മേഖലയിൽ നേട്ടം. പ്രമേഹ രോഗികൾക്കും കാൻസർ രോഗികൾക്കും ആശ്വാസം. പ്രമേഹ മരുന്നുകളുടെയും കാൻസർ മരുന്നുകളുടെയും വില കുറയുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കൂടാതെ ആയുർവേദത്തിന് സഹായവും പ്രഖ്യാപിച്ചു. ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. അഞ്ച് മേഖലകളെ മെഡിക്കൽ ഹബ്ബുകളാക്കാനും പദ്ധതി.
2025-26 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിലും ആരോഗ്യ മേഖലയ്ക്ക് നേട്ടമാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. 36 ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കുമെന്നായിരുന്നു നിർമല സീതാരാമൻ്റെ പ്രഖ്യാപനം. മരുന്നുകൾക്ക് അഞ്ച് ശതമാനം തീരുവ ഇളവും പ്രഖ്യാപിച്ചിരുന്നു.
മൂന്ന് പ്രധാന കാൻസർ മരുന്നുകളായ ട്രാസ്റ്റുസുമാബ് ഡെറക്സ്റ്റെകാൻ, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നിവയിൽ നിന്നുള്ള ജിഎസ്‌ടി (ചരക്ക്, സേവന നികുതി) സർക്കാർ കുറച്ചിരുന്നു. റേഡിയോ തെറാപ്പി മെഷീനുകൾ, റോബോട്ടിക്‌സ് തുടങ്ങിയ നൂതന കാൻസർ ചികിത്സാ ഉപകരണങ്ങൾക്കും ഈ നീക്കം ബാധകമായിരുന്നു. ഇവയിൽ 37 ശതമാനം കസ്റ്റംസ് തീരുവ ചുമത്തിയിരുന്നു. കാൻസർ രോഗികളുടെ കുടുംബത്തിന് ആശ്വസം നൽകുന്ന ബജറ്റായിരുന്നു 2025-26 ലേതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this