Thursday, April 16, 2026
Thursday, April 16, 2026
Homeheadlinesസന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സെമിഫൈനലിൽ കേരളം

സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സെമിഫൈനലിൽ കേരളം

Published on

സിലപതർ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആതിഥേയരായ അസമിനെ 3-0 ന് പരാജയപ്പെടുത്തിയാണ് കേരളത്തിന്‍റെ സെമിപ്രവേശം.
സഞ്ജു ജി ബെഞ്ചിലിരുന്ന് നയിച്ച മത്സരത്തില്‍ കേരളത്തിനായി മനോജ് എം 17-ാം മിനിറ്റിൽ തന്നെ സ്കോറിംഗ് ആരംഭിച്ചു. 45-ാം മിനിറ്റിൽ സ്ട്രൈക്കർ മുഹമ്മദ് അജ്‌സല്‍ 2-0 ന് മുന്നിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ അബൂബക്കർ ദിൽഷാദ് 90+2 മിനിറ്റിൽ ഗോള്‍ നേടിയതോടെ കേരളത്തിന്‍റെ ജയം പൂര്‍ണമായി.
ഇരുപകുതികളിലും തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ പ്രതിരോധക്കോട്ടയും ഗോൾകീപ്പർ ഹജ്‌മലും ഉറച്ചുനിന്നു. ഏഴുതവണ ചാമ്പ്യന്മാരായ കേരളം ഫെബ്രുവരി 5 ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ പഞ്ചാബിനെ നേരിടും. തമിഴ്‌നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. രാജസ്ഥാനെ രണ്ട്‌ ഗോളിന് കീഴടക്കി റെയിൽവേസും സെമിയിലേക്ക് മുന്നേറി.
എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളം ആദ്യ മത്സരത്തില്‍ പഞ്ചാബിനെ 3-1ന് തോൽപിച്ച് മികച്ച തുടക്കമാണ് കുറിച്ചത്. പിന്നാലെ റെയിൽവേസിനോട് 1-1 സമനില. തുടർന്ന് ഒഡിഷയോട് ഒരു ഗോളിനും മേഘാലയക്കെതിരെ 3-0ത്തിനും ജയിച്ച് ക്വാർട്ടർ ഉറപ്പിച്ച ശേഷമാണ് സർവിസസിനോട് 0-1ന് പരാജയപ്പെട്ടത്.
ഇത്തവണ കഴിഞ്ഞതവണ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. 22 അംഗ ടീമിനെ തുടര്‍ച്ചയായ രണ്ടാം തവണയും കേരള പൊലീസ് താരം ജി.സഞ്ജുവാണ് നയിക്കുന്നത്. 2022ൽ ആണ് ഒടുവിൽ കേരളം ചാംപ്യന്മാരായത്. ഇതുവരെ 7 തവണ ചാംപ്യന്മാരും 9 തവണ റണ്ണറപ്പുമായിട്ടുണ്ട്. അതേസമയം സെമി ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 5 നും ഫൈനൽ മത്സരം ഫെബ്രുവരി 8 നും നടക്കും. എല്ലാ മത്സരങ്ങളും ഫിഫ പ്ലസിൽ തത്സമയം സംപ്രേഷണം ചെയ്യും.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this