Thursday, April 16, 2026
Thursday, April 16, 2026
Homeheadlinesനിയമസഭയിലേക്ക് നോക്കി യു.ഡി. എഫിൽ സീറ്റ് വിഭജന ചർച്ചകൾ തകൃതി

നിയമസഭയിലേക്ക് നോക്കി യു.ഡി. എഫിൽ സീറ്റ് വിഭജന ചർച്ചകൾ തകൃതി

Published on

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. പ്രധാന ഘടകകക്ഷികളായ കേരള കോൺഗ്രസ് (ജോസഫ്), മുസ്ലിം ലീഗ് എന്നിവരുമായുള്ള ചർച്ചകളിലെ അനിശ്ചിതത്വം മുന്നണിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സീറ്റ് ലീഗിൽ നിന്ന് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കം മുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകളും, കുടിയേറ്റ കർഷകരുടെ സ്വാധീനവും പരിഗണിച്ച് ഒരു കോൺഗ്രസ് സ്ഥാനാർത്ഥി വന്നാൽ വിജയിക്കാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. തിരുവമ്പാടി വിട്ടുനൽകാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് ലീഗ് ജില്ലാ നേതൃത്വം. തിരുവമ്പാടി വിട്ടുകൊടുത്താൽ പകരം തവനൂർ ലഭിക്കണമെന്ന് ലീഗ് ആഗ്രഹിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് അതിന് തയ്യാറല്ല. നിലവിലെ വിവരങ്ങൾ പ്രകാരം ലീഗ് 27 സീറ്റുകളിൽ മത്സരിക്കാനാണ് പ്രാഥമിക ധാരണ. തിരുവമ്പാടിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടായാൽ ഇന്ന് അന്തിമ ധാരണയായേക്കും.

മുന്നണിയിലെ പുതിയ അസോസിയേറ്റ് അംഗമായ സി.കെ. ജാനു മാനന്തവാടി, ബാലുശ്ശേരി സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മാനന്തവാടിയിൽ മത്സരിക്കാൻ ജാനു താല്പര്യം പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല. അതുപോലെ, കേരള കോൺഗ്രസ് (അനൂപ് ജേക്കബ് വിഭാഗം) പിറവത്തിനും കോതമംഗലത്തിനുമായി അവകാശവാദം ഉന്നയിച്ചു. എന്നാൽ കോൺഗ്രസ് പിറവം സീറ്റിൽ മാത്രമേ നിലവിൽ ഉറപ്പ് നൽകിയിട്ടുള്ളൂ.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this