Thursday, April 16, 2026
Thursday, April 16, 2026
Homeheadlinesഇളങ്ങുളം അമ്പലത്തിന് സമീപം അപകടം; ഓട്ടോ യാത്രികർക്ക് പരിക്ക്; ലോറിയുടെ നമ്പർ തിരഞ്ഞ് പൊലീസ്

ഇളങ്ങുളം അമ്പലത്തിന് സമീപം അപകടം; ഓട്ടോ യാത്രികർക്ക് പരിക്ക്; ലോറിയുടെ നമ്പർ തിരഞ്ഞ് പൊലീസ്

Published on

പുനലൂർ – അങ്കമാലി ദേശീയപാതയിൽ കൂരാലി ഇളങ്ങുളം ശ്രീധർമ ശാസ്താ ക്ഷേത്രത്തിന് സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകട ശേഷം നിർത്താതെ പോയ ലോറിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. നാഷനൽ പെർമിറ്റ് ലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.

  ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്.

 അപകടം നടന്നയുടനെ ഓട്ടോയിലുണ്ടായിരുന്നവരെ സഹായിക്കാൻ നിൽക്കാതെ ലോറി അമിതവേഗതയിൽ ഓടിച്ചുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ പൊൻകുന്നം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ പ്രധാന കവലകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി (CCTV) ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ലോറിയുടെ നമ്പർ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this