Wednesday, April 22, 2026
Wednesday, April 22, 2026
Homecommunityമസ്ക് ചാന്ദ്ര ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പിന്നിൽ

മസ്ക് ചാന്ദ്ര ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പിന്നിൽ

Published on

ചന്ദ്രനിലേക്ക് ആർക്ക് വേണമെങ്കിലും യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിൽ ഒരു സംവിധാനം സ്‌പേസ്എക്‌സ് നിർമ്മിക്കുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. എയറോസ്‌പേസ് സ്ഥാപനമായ സ്‌പേസ്‌എക്‌സ് വികസിപ്പിക്കുന്ന ഈ സംവിധാനം ചൊവ്വയിലേക്ക് യാത്ര ചെയ്യാനും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുകയെന്ന ദീർഘകാല ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ ചന്ദ്രനിൽ വാസസ്ഥലം സ്ഥാപിക്കുന്നതിന് മുൻഗണന നൽകുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടുത്ത പ്രഖ്യാപനവും വന്നത്.
എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചന്ദ്രനിൽ നഗരം നിർമ്മിക്കാനും മസ്‌ക് പദ്ധതിയിടുന്നുണ്ട്. സ്പേ‌സ് എക്‌സ് ഇതിനകം തന്നെ ചന്ദ്രനിൽ ഒരു നഗരം നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി എക്‌സിലെ ഒരു പോസ്റ്റിൽ ഇന്നലെ (ഫെബ്രുവരി 9) മസ്‌ക് പറഞ്ഞിരുന്നു. പത്ത് വർഷത്തിനുള്ളിൽ അത് സാധ്യമാകുമെന്നും, എന്നാൽ ചൊവ്വയിൽ മനുഷ്യവാസ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് ഇരുപതിലധികം വർഷമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഓരോ പത്ത് ദിവസവും ചന്ദ്രനിലേക്ക് യാത്ര ചെയ്യാനാകും. ഓരോ യാത്രയ്‌ക്കും രണ്ട് ദിവസം സമയമെടുക്കും. എന്നാൽ 26 മാസത്തിലൊരിക്കൽ ഗ്രഹങ്ങൾ വിന്യസിക്കുമ്പോൾ മാത്രമേ ചൊവ്വയിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ. ഇതിന് ആറ് മാസത്തെ യാത്ര വേണം. ഇതിനർത്ഥം ചൊവ്വയിൽ ഒരു നഗരം നിർമ്മിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ചന്ദ്രനിൽ ഒരു നഗരം നിർമ്മിക്കാം എന്നാണ്. ചൊവ്വയിൽ ഒരു നഗരം നിർമ്മിക്കാനുള്ള ശ്രമങ്ങൾ സ്പേസ്എക്‌സ് ഏകദേശം 5 മുതൽ 7 വർഷത്തിനുള്ളിൽ ആരംഭിക്കാൻ ശ്രമിക്കും. പ്രധാന മുൻഗണന നാഗരികതയുടെ ഭാവി സുരക്ഷിതമാക്കുക എന്നതാണ്” ഇലോൺ മസ്‌ക് പറഞ്ഞു.
“നക്ഷത്രങ്ങളിലേക്ക് അറിവും ജീവിതവും വ്യാപിപ്പിക്കുക”എന്ന സ്പേസ്എക്‌സിന്‍റെ ദൗത്യം അതേപടി തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ ബഹിരാകാശ കമ്പനിയായ നാസയും എലോൺ മസ്‌കിന്‍റെ സ്‌പേസ്‌എക്‌സും തമ്മിൽ ആഴത്തിലുള്ള പങ്കാളിത്തമുണ്ട്. മസ്‌കിന് നാസയുടെ വാണിജ്യ കരാറുകാരനെന്ന നിലയിൽ വലിയം നേട്ടം കൈവരിക്കാനായിട്ടുണ്ട്.
മസ്‌കിന്‍റെ ചൊവ്വയിലെ കോളനിവത്ക്ക‌രണ പദ്ധതികൾ അതിരുകടന്നതായി വിമശനങ്ങൾ ഉയരുന്നുണ്ട്. അമേരിക്കക്കാരെ ചൊവ്വയിലേക്ക് അയയ്ക്കുന്നതിൽ നിന്ന് പിന്മാറുന്നുവെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നീക്കത്തോട് യോജിക്കുന്നതാണ് മസ്‌കിന്‍റെ പുതിയ തീരുമാനം.
അതേസമയം ചൊവ്വയിലേക്കുള്ള മസ്‌കിന്‍റെ ദൗത്യം പുരോഗമിക്കുകയാണ്. സ്‌പേസ്‌എക്‌സിന്‍റെ റോക്കറ്റുകൾക്കുള്ള ധനസഹായവും ആസൂത്രണ ഘടകങ്ങളും എത്തിച്ചുതന്നാൽ 2024ൽ തന്നെ ചൊവ്വയിലേക്ക് പറക്കാൻ കഴിയുമെന്ന് 2016ൽ മസ്‌ക് പറഞ്ഞിരുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ 10 വർഷം കൊണ്ട്, അല്ലെങ്കിൽ 15 മുതൽ 20 വർഷം കൊണ്ടും ചൊവ്വയിലേക്ക് ദൗത്യമുണ്ടാകുമെന്ന് 2011ൽ വാൾ സ്ട്രീറ്റ് ജേണലിനോടും പറഞ്ഞിരുന്നു.
ആർട്ടെമിസ് 3 ദൗത്യം: 2028-ഓടെ അമേരിക്കക്കാരെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് മസ്‌ക്. ആർട്ടെമിസ് 3 ദൗത്യത്തിലാകും ഇത് സാധ്യമാവുക. ഇക്കാര്യം കഴിഞ്ഞ വർഷം തന്നെ ട്രംപ് പറഞ്ഞിരുന്നു. എങ്കിലും പല തവണ സമയം നീട്ടിയ ദൗത്യം, ചാന്ദ്ര ലാൻഡർ തയ്യാറാകാത്തതിനാൽ വീണ്ടും വൈകാനാണ് സാധ്യത.
ഇതിന് മുന്നോടിയായി നടക്കുന്ന ആർട്ടിമിസ്-2 ദൗത്യം ഫെബ്രുവരിയിൽ നടത്താനിരുന്നെങ്കിലും മോശം കാലാവസ്ഥ, റോക്കറ്റിലെ ദ്രാവക ഇന്ധന ചോർച്ച തുടങ്ങിയ കാരണങ്ങൾ മൂലം നീട്ടിവെച്ചു. 54 വർഷങ്ങൾക്ക് ശേഷം മനുഷ്യരെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിക്കുന്ന ദൗത്യമാണിത്. തകരാറുകൾ പരിഹരിച്ച് മാർച്ച് 6 മുതൽ 9 വരെയുള്ള തീയതികളിലോ, മാർച്ച് 11 നോ ആയിരിക്കും ലോഞ്ച് നടക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...