Thursday, April 16, 2026
Thursday, April 16, 2026
Homecommunityനീറ്റ് യുജി രജിസ്ട്രേഷൻ മാർച്ച് 8 രാത്രി 9 മണി വരെ

നീറ്റ് യുജി രജിസ്ട്രേഷൻ മാർച്ച് 8 രാത്രി 9 മണി വരെ

Published on

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 8 ന് രാത്രി 9 മണി വരെയാണ് രജിസ്‌ട്രേഷൻ ചെയ്യാനുള്ള സമയം. നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി (എൻ‌ടി‌എ) ഇന്ന് പുറത്തിറക്കിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ്-അണ്ടർ ഗ്രാജുവേറ്റ് (നീറ്റ് യുജി) 2026 ലെ വിജ്ഞാപനത്തിലാണ് തീയതി അറിയിച്ചത്.
2026 മെയ് 3 നാണ് (ഞായർ) പരീക്ഷ. നീറ്റ് യുജി പരീക്ഷ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കും. കഴിഞ്ഞ വർഷത്തെ പോലെ പരീക്ഷയുടെ ദൈർഘ്യം 180 മിനിറ്റ് (3 മണിക്കൂർ) ആയിരിക്കും.
ഓൺലൈൻ അപേക്ഷാ ഫീസ് മാർച്ച് 8 ന് രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയിൽ തിരുത്തലുകൾക്കുള്ള അവസരം 2026 മാർച്ച് 10 മുതൽ 12 വരെയായിരിക്കും. നീറ്റ് യുജി 2026 വെബ്സൈറ്റ് വഴി അപേക്ഷകർക്ക് ഓൺലൈനായി അപേക്ഷിക്കാം.
ജനറൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് പരീക്ഷാ ഫീസ് 1,700 രൂപയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) വിഭാഗങ്ങൾക്ക് 1,600 രൂപയുമാണ്. പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗക്കാർക്ക് 1,000 രൂപയാണ് ഫീസ്. ഓൺലൈൻ അപേക്ഷാ പ്രക്രിയയിൽ ജിഎസ്‌ടിയും ഈടാക്കും.
ഇന്ത്യയ്ക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നവർക്ക് 9,500 രൂപയാണ് ഫീസ്. എല്ലാ ഉദ്യോഗാർഥികൾക്കും ഇൻ്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴി ഓൺലൈനായി രജിസ്ട്രേഷൻ ഫീസ് അടയ്ക്കാം. പരീക്ഷാ കേന്ദ്രങ്ങൾ അഡ്‌മിറ്റ് കാർഡിനൊപ്പം പ്രഖ്യാപിക്കും.
ഈ വർഷം ഹിന്ദി, ഇംഗ്ലീഷ്, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിൽ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ പറഞ്ഞു. “മുൻ പരീക്ഷകളിൽ 2.2 മുതൽ 2.4 ദശലക്ഷം വരെ ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. 2.1 മുതൽ 2.3 ദശലക്ഷം വരെ ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയിട്ടുണ്ട്,” എന്ന് ദേവ് ശർമ്മ പറഞ്ഞു. 2024 ലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്. 2.4 ദശലക്ഷത്തിലധികം അപേക്ഷകൾ ഉണ്ടായിരുന്നു. ഇതിൽ 2.33 ദശലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കൽ (എംബിബിഎസ്), നഴ്‌സിംഗ്, ഡെൻ്റൽ, വെറ്ററിനറി, മൃഗസംരക്ഷണ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് യുജി. ആയുർവേദം, ഹോമിയോപ്പതി, യുനാനി തുടങ്ങിയ കോഴ്‌സുകൾക്കും ഇത് ബാധകമാണ്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this