Thursday, April 16, 2026
Thursday, April 16, 2026
Homecommunityഇത് കേരളത്തിലല്ല, പക്ഷെ സൂക്ഷിക്കുക!

ഇത് കേരളത്തിലല്ല, പക്ഷെ സൂക്ഷിക്കുക!

Published on

മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ഓടിച്ച സ്വകാര്യ സ്‌കൂൾ ബസ് ട്രാക്‌ടറുമായി കൂട്ടിയിടിച്ചു. ഗുരുതര പരിക്കേറ്റ വിദ്യാർഥി ഉൾപ്പെടെ രണ്ട് മരണം. ട്രാക്‌ടർ ഡ്രൈവര്‍ ശംഭുനിപേട്ടിലെ എംഡി ഇസ്‌മായിൽ, വിദ്യാര്‍ഥിയായ എംഡി റയാൻ എന്നിവരാണ് മരിച്ചത്. ബസ്‌ ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. ഇന്നലെ (ഫെബ്രുവരി 9) വൈകുന്നേരമാണ് അപകടം.
തെലങ്കാന വാറങ്കലിലെ ശ്രീനഗർ ക്രോസ്റോഡിന് സമീപമാണ് സംഭവം. അമിത വേഗത്തില്‍ പാഞ്ഞെത്തിയ സ്‌കൂള്‍ ബസ് എതിര്‍ദിശയില്‍ നിന്നെത്തിയ ട്രാക്‌ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. 30 വിദ്യാർഥികളാണ് അപകടസമയം ബസിൽ ഉണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ വാറങ്കലിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതര പരിക്കേറ്റ ഇസ്‌മായിലും റയാനും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അപകട സമയം ട്രാക്‌ടറിൽ ഡ്രൈവർ ഉൾപ്പെടെ 15 പേരാണ് ഉണ്ടായിരുന്നത്. പർവ്വതഗിരി മണ്ഡലത്തിലെ അണ്ണാറാം ഷെരീഫ് യാക്കൂബ് ബാബയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്ന സംഘമാണ് ട്രാക്‌ടറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അനിലിനെതിരെ കേസെടുത്ത് പൊലീസ്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും അതാണ് അപകടത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.സ്‌കൂൾ വിട്ടതിന് ശേഷം കുട്ടികളുമായി മടങ്ങവേയാണ് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. മൂന്ന് ആംബുലൻസുകളിലായാണ് പരിക്കേറ്റവരെ വാറങ്കലിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പൊലീസ് വ്യക്തമാക്കി.
“സാംഗെം മണ്ഡലത്തിലെ തിഗരാജുപള്ളിയിലെ ശ്രീനഗർ ക്രോസ്റോഡിന് സമീപം എതിർദിശയിൽ നിന്ന് വന്ന സ്വകാര്യ സ്‌കൂൾ ബസ് ട്രാക്‌ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രാക്‌ടറിൻ്റെ ട്രോളി മറിഞ്ഞു വീണു. ഇതിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന്” പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. സ്‌കൂൾ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും സ്‌കൂൾ ബസ് ഡ്രൈവർമാരെ കർശനമായി പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതിൻ്റെയും ആവശ്യകതയെക്കുറിച്ചും പൊലീസ് പറഞ്ഞു. സംഭവത്തിൽ സ്‌കൂളിലും അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. സംഭവം പ്രദേശവാസികൾക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്‌ടിച്ചിട്ടുണ്ട്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this