Thursday, April 16, 2026
Thursday, April 16, 2026
Homeheadlinesആറ്റുകാൽ പൊങ്കാല: അവധി, മദ്യ നിരോധനം, കർശന നി​ർദേശങ്ങൾ

ആറ്റുകാൽ പൊങ്കാല: അവധി, മദ്യ നിരോധനം, കർശന നി​ർദേശങ്ങൾ

Published on

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അന്നേദിവസം അവധിയായിരിക്കും. പൊങ്കാലയോടനുബന്ധിച്ച് ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാർച്ച് 2 വൈകിട്ട് 6 മുതൽ മാർച്ച് 3 വൈകിട്ട് 6 വരെ കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലും ജില്ലാ കളക്ടർ മദ്യനിരോധനം ഏർപ്പെടുത്തി.

കർശന നിർദ്ദേശങ്ങൾ
ഉത്സവ മേഖലകളിൽ അന്നദാനവും ഭക്ഷണ വിതരണവും നടത്തുന്നവർ ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ/ലൈസൻസ് നേടിയിരിക്കണം.
പാചകത്തിനും കുടിക്കാനും പരിശോധിച്ചുറപ്പുവരുത്തിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. പാനീയങ്ങളിൽ ചേർക്കുന്ന ഐസ് ശുദ്ധജലത്തിൽ ഉണ്ടാക്കിയതാണെന്ന് ഉറപ്പാക്കണം. വറുക്കാനും പൊരിക്കാനും ഉപയോഗിക്കുന്ന എണ്ണ ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ.
അന്നദാനം നടത്തുന്നവർ നിർബന്ധമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കണം. തുറസ്സായ സ്ഥലത്ത് പാചകം ചെയ്യരുത്. ഭക്ഷണം ന്യൂസ് പേപ്പറിൽ പൊതിഞ്ഞു നൽകാൻ പാടില്ല. ഖര-ദ്രവ മാലിന്യങ്ങൾ അതാത് ദിവസം തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണം.
എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിനായി ഫുഡ് സേഫ്റ്റി ടോൾഫ്രീ നമ്പർ (18004241125) ക്യാഷ് കൗണ്ടറുകൾക്ക് സമീപം പ്രദർശിപ്പിക്കണം. ഉത്സവ പരിസരങ്ങളിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപന നിരോധിച്ചിട്ടുണ്ട്. കൂടാതെ ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ പച്ചകുത്തൽ നടത്തുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this