Thursday, April 16, 2026
Thursday, April 16, 2026
Homeviralവിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് മീൻ കഴിച്ച രണ്ടു പേര്‍ മരിച്ചു, ഭക്ഷ്യവിഷബാധ സംശയം

വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് മീൻ കഴിച്ച രണ്ടു പേര്‍ മരിച്ചു, ഭക്ഷ്യവിഷബാധ സംശയം

Published on

തിരുവനന്തപുരം വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച രണ്ടു പേര്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. ചടയമംഗലം നിലമേൽ സ്വദേശി ഷാജി (42), ഭാര്യാ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഇന്നലെ വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. ഷാജിയുടെ ഭാര്യ (39) സജിമോൾ ചികിത്സയിലാണ്. സജിമോളുടെ ആരോഗ്യനില തൃപ്തികരമാണ്.
വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് മീന്‍ വിഭവങ്ങളാണ് ഇവര്‍ കഴിച്ചത്. ആഹാരം കഴിച്ച് തിരിച്ചുവരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ നിലമേലിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിച്ചു.
ഹോട്ടലില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഷാജി ഛര്‍ദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഷാജിയുടെ രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് വ്യക്തമല്ല.
എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും ഷാജി മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഷാജിക്ക് അലര്‍ജി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. മരണം ഭക്ഷ്യവിഷബാധ മൂലമാണോയെന്ന് സംശയത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തും. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
ഷാജിയുടെയും, റാഷിദ ബീവിയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കല്‍ കോളേജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this