Thursday, April 16, 2026
Thursday, April 16, 2026
Homecommunityരോഗികളുടെ ദുരിതം തുടരുന്നു

രോഗികളുടെ ദുരിതം തുടരുന്നു

Published on

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ രോഗികളുടെ ദുരിതം തുടരുകയാണ്. ഒപി ചികിത്സ മുടക്കിയുള്ള ഡോക്ടർമാരുടെ സമരമാണ് രോഗികളെ വലച്ചിരിക്കുന്നത്. സമരംരണ്ടാം ദിവസം പൂർത്തിയായി. ശമ്പളപരിഷ്കരണ കുടിശിക ഉടൻ നൽകുക, ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാനായി പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
19 മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കാനും ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചതായാണ് വിവരം. രോഗികളെ ചികിത്സിക്കുന്നതിന് പുറമേ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും കൂടി ഡോക്ടർമാർ ബഹിഷ്കരിച്ച പശ്ചാത്തലത്തിൽ മെഡിക്കൽ വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലായി.
രാവിലെ മുതൽ മെഡിക്കൽ കോളേജിലെ ഒ.പികളിൽ പിജി ഡോക്ടർമാർ മാത്രമാണുള്ളത്. അതേസമയം അത്യാവശ്യ വിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടർമാർ സമരത്തിൽ ആണെന്നറിയാതെ നിരവധി രോഗികൾ ആണ് കഴിഞ്ഞദിവസം മെഡിക്കൽ കോളേജിൽ എത്തി ചികിത്സ ലഭിക്കാതെ മടങ്ങിയത്. പലരും പിജി ഡോക്ടർമാരെ കാണിച്ചു മടങ്ങേണ്ടി വന്നു. മറ്റു ചിലർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ആറുമാസത്തിലേറെ നീണ്ട സൂചന സമരങ്ങൾ സർക്കാർ വകവയ്ക്കാതെ വന്നതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ നിർബന്ധിതരായത് എന്ന് ഡോക്ടർമാർ പറയുന്നു. തങ്ങളെ സമരത്തിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്തതെന്നും ഡോക്ടർമാർ ആരോപിക്കുന്നു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this