Thursday, April 16, 2026
Thursday, April 16, 2026
Homeviralയുഎസിലെ ദശലക്ഷക്കണക്കിന് വൈറ്റ് കോളർ ജോലികൾ എഐ ഏറ്റെടുക്കും

യുഎസിലെ ദശലക്ഷക്കണക്കിന് വൈറ്റ് കോളർ ജോലികൾ എഐ ഏറ്റെടുക്കും

Published on

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പുരോഗതി അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ യുഎസിലെ ദശലക്ഷക്കണക്കിന് വൈറ്റ് കോളർ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുത്തും.
മിഡ്-കരിയർ ഓഫീസ് ജീവനക്കാർ, കോൾ സെൻ്റർ ജീവനക്കാർ, മാർക്കറ്റർമാർ, കോഡർമാർ, മറ്റ് പ്രൊഫഷണലുകൾ എന്നിവർ നിലവിൽ ചെയ്യുന്ന ജോലികൾ AI ഓട്ടോമേറ്റ് ഏറ്റെടുക്കുമെന്നും ഇത് വൈറ്റ് കോളർ ജോലികളുടെ വൻതോതിലുള്ള വെട്ടിക്കുറക്കലിന് കാരണമാകുമെന്നും സംരംഭകനും മുൻ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥിയുമായ ആൻഡ്രൂ യാങ്പറഞ്ഞു. ഓട്ടോമേഷൻ തരംഗം ശക്തമാകുന്നതോടെ വരും മാസങ്ങളിൽ ദശലക്ഷക്കണക്കിന് വൈറ്റ് കോളർ തൊഴിലാളികൾക്ക് ജോലി നഷ്ടമാകും. കൂടാതെ ഒരു കമ്പനി ഇത് നടപ്പിലാക്കുന്നതിന് പിന്നാലെ അവരുടെ അവരുടെ എല്ലാ എതിരാളികളും അത് പിന്തുടരുമെന്നും യാങ് വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണം കുറച്ചാൽ ഓഹരി വിപണി പ്രതിഫലം നൽകുകയും അങ്ങനെ ചെയ്തില്ലെങ്കിൽ ശിക്ഷിക്കുകയും ചെയ്യും എന്ന ഘട്ടമെത്തുന്നതോടെ ഈ രീതി ഒരു മത്സരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാറ്റ വിശകലനം, റിപ്പോർട്ട് റൈറ്റിംഗ്, കോഡിംഗ്, ഉപഭോക്തൃ സേവനം തുടങ്ങിയ ജോലികൾ കൈകാര്യം ചെയ്യാൻ എഐ ഉപകരണങ്ങൾക്ക് കഴിയും എന്നതിനാൽ യുഎസിലെ 70 ദശലക്ഷം വൈറ്റ് കോളർ തൊഴിലാളികളിൽ 20-50% പേർക്കും വരും വർഷങ്ങളിൽ ജോലി നഷ്ടപ്പെടുമെന്ന് യാങ് കണക്കാക്കുന്നു.
തൊഴിൽ നഷ്ടം ഉപഭോക്തൃ ചെലവ്, ഭവന വിപണികൾ, നികുതി വരുമാനം എന്നിവ കുറയുന്നതിന് കാരണമാകുന്നതോടെ ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിച്ചേക്കുമെന്നും യാങ് മുന്നറിയിപ്പ് നൽകുന്നു. ആഘാതം ലഘൂകരിക്കുന്നതിന് സാർവത്രിക അടിസ്ഥാന വരുമാനം, പുനർപരിശീലന പരിപാടികൾ, AI കമ്പനികൾക്ക് നികുതി ഏർപ്പെടുത്തൽ തുടങ്ങിയ നടപടികൾ ഏർപ്പെടുത്തേണ്ടി വരുമെന്നും യാങ് വ്യക്തമാക്കി.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this