കോഴിക്കോട് : ഒരാളെയും വിട്ടുപോകാതെ മണിക്കൂറുകൾ നീണ്ട പര്യടനത്തിൻ്റെ മുഷിവ് തെല്ലും കാട്ടാതെ മറ്റൊരു മത്സരത്തിന് ജനപിന്തുണ തേടുകയാണ് ജനകീയനായ കോഴിക്കോട് സൗത്ത് മുൻഎം.എൽ എ . രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ അദ്ദേഹം എല്ലായിടത്തും എത്തുന്നു. ഒരു മനസോടെ പിന്നിൽ അണിനിരന്ന പാർട്ടി പ്രവർത്തകരുടെയും നാട്ടുകാരുടെയും സ്നേഹലാളനങ്ങൾ ഏറ്റുവാങ്ങി മാർച്ച് 18 ബുധനാഴ്ച രാത്രി പൊറ്റമ്മൽ ജംഗ്ഷനിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി കോഴിക്കോട് സൗത്ത് മണ്ഡലം എൽഡി എഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ. ചെമ്പക ഹൗസിങ് കോളനിയിലെ സേതു മാധവൻ, ഡോ. ആന്റണി, മറിയം ഫായിസ, ശശി ചെമ്പക, അയ്യപ്പൻ തുടങ്ങിയവരുടെ വീടുകളിലാണ് വോട്ട് തേടി മുൻ എംഎൽഎ എത്തിയത്. റിലയൻസ് ഫ്രഷ് സിഗ്നേച്ചർ സൂപ്പർ മാർക്കറ്റിലെ സ്റ്റാഫുകളോടും ഉപഭോക്താക്കളോടും വോട്ടഭ്യർത്ഥിച്ചു. ഓറഞ്ച് റെസ്റ്റോറന്റ് ജീവനക്കാർ കസ്റ്റമേഴ്സ് എന്നിവരോടും വോട്ടു അഭ്യർത്ഥിച്ചു. പൊറ്റമ്മൽ ജംഗ്ഷൻ മാവൂർ റോഡ്, പാലാരി റോഡ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വോട്ടു തേടി കയറിയിറങ്ങി.
വഴിയിൽ ഓട്ടം കാത്തുകിടന്ന ഓട്ടോ ഡ്രൈവർമാരുടെ സഹകരണവും തേടാൻ മറന്നില്ല.
സിപിഎം ഏരിയ കമ്മിറ്റി മെമ്പർ അനിൽ കുമാർ, പൊറ്റമ്മൽ നെല്ലിക്കോട് ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ ജയരാജൻ, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി മെമ്പർ രാകേഷ്, വി ഷാജു, ലതീഷ് കുമാർ, നെല്ലിക്കോട് വെസ്റ്റ് ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റ് അക്ഷയ് എം വി തുടങ്ങിയവർ അദ്ദേഹത്തിന് കട്ട പിന്തുണയേകി.രാവിലെ ഗോവിന്ദപുരം വളയനാട് നിന്ന് ആരംഭിച്ച സന്ദർശന പരിപാടി രാത്രിവരെ നീണ്ടു.
രാവിലെ പ്രചാരണ പരിപാടിയുടെ ഭാഗമായി ഗോവിന്ദപുരത്തെ ഭവനങ്ങളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. ബാല സാഹിത്യകാരൻ മലയത്ത് അപ്പുണ്ണിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്തു. തുടർന്ന് വളയനാട് കാവ് മേൽശാന്തി നടുവിലെപ്പാട്ട് ഇല്ലത്ത് എത്തി കേശവൻ മൂസത്, മകൻ കൊയിലാണ്ടി കൊല്ലം പിഷാരികാവ് മേൽശാന്തി നാരായണൺ മൂസത് എന്നിവരെയും കുടുംബാംഗങ്ങളേയും കണ്ടു പിന്തുണ തേടി. തുടർന്ന് തിരുവണ്ണൂരിലെ ഒരു മരണവീട്ടിലും സന്ദർശിച്ചു. ഉച്ചക്ക് മാതൃഭൂമിയുടെ പൊതുപരിപാടിയിലും സംബന്ധിച്ചു. കോഴിക്കോട് മുഖദാർ ബീച്ചിലെ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തു. ഊഷ്മള സ്വീകരണമാണെന്നും ഇടതുഭരണം വീണ്ടും വരാൻ ജനം തയ്യാറെടുത്തു കഴിഞ്ഞതായും അദ്ദേഹം പ്രചാരണത്തിനിടെ പറഞ്ഞു.


