കോഴിക്കോട്: പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ, കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിൽ മുന്നിൽ. എണ്ണയിട്ട യന്ത്രം പോലെ രാപ്പകലില്ലാതെ എൽ.ഡി.എഫ് കേന്ദ്രങ്ങൾ കുടുംബയോഗങ്ങളും ഭവന സന്ദർശനങ്ങളും നടത്തി വോട്ടുറപ്പിക്കുകയും തങ്ങളുടെ ഉറച്ചതെന്ന് കരുതുന്ന വോട്ടുകൾ ചോരാതിരിക്കാനുമുള്ള ജാഗ്രതയിലാണ്. അതേസമയം എതിരാളികൾ പ്രചരണ രംഗത്ത് പണം വൻതോതിൽ ഒഴുക്കുന്നതായും എന്നാൽ ഇതൊന്നും വോട്ടർമാരെ കണ്ണഞ്ചിപ്പിക്കില്ലെന്നും ഇടതുകേന്ദ്രങ്ങൾ പറയുന്നു. വികസനം തുടരാനും
സൗത്ത് മണ്ഡലം വളരാനും കേരളത്തിൽ ഭരണത്തുടർച്ചക്കും
അഹമ്മദ് ദേവർകോവിലിനെ ജനം മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അഹമ്മദ് ദേവർകോവിലിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായ മേഖല റാലികൾ ആവേശമായി. ജനപങ്കാളിത്തം കൊണ്ടും ആവേശ സ്വീകരണം കൊണ്ടും മൂന്നാംഘട്ട പ്രചാരണം കോഴിക്കോട് സൗത്തിനെ ഇളക്കി മറിക്കുകയാണ്. വികസന നേട്ടങ്ങൾ ജനഹൃദയങ്ങളിലുറപ്പിച്ചാണ് പോട്ടു തേടൽ. എതിരാളികൾ പലയിടത്തും സംഘാടക പിഴവിൽ കിതയ്ക്കുമ്പോഴാണ് ദേവർകോവിൽ പ്രചാരണത്തിൽ മുന്നേറുന്നത്.ഏപ്രിൽ അഞ്ചിന് രാവിലെ കോഴിക്കോട് ബീച്ച്, പയ്യാനയ്ക്കൽ, പൊറ്റമ്മൽ, കോവൂർ, എസ്. എം സ്ട്രീറ്റ് എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടു തേടി. വൈകിട്ട് ആറിനു ഏഴിനും ആയിരുന്നു മേഖലറാലികളുടെ തുടക്കം. വളയനാട്, കൊമ്മേരി, കിണാശ്ശേരി മേഖലകളിൽ നിന്നുള്ള റാലികൾ മാങ്കാവ് മൈതാനത്തിൽ സംഗമിച്ചു. ശേഷം നടന്ന പൊതുയോഗത്തിൽ കെ.ലോഹ്യ സംസാരിച്ചു.നെല്ലിക്കോട്, പൊറ്റമ്മൽ മേഖല റാലികൾ മേത്തോട്ട് താഴത്ത് സംഗമിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ സംസാരിച്ചു. ചാലപ്പുറം, പുതിയ പാലം, വലിയങ്ങാടി മേഖല റാലികൾ ചാലപ്പുറത്തു നിന്ന് ആരംഭിച്ച് തളി എൻ എസ് എസ് സ്കൂൾ പരിസരത്ത് സംഗമിച്ചു. ഐ എൻ എൽ ദേശീയ പ്രസിഡൻ്റ് പ്രഫ. മുഹമ്മദ് സുലൈമാൻ, പികെ നാസർ സംസാരിച്ചു. പയ്യാനക്കൽ, കപ്പയ്ക്കൽ, ചക്കുംകടവ് മേഖല റാലികൾ പയ്യാനക്കലിൽ സംഗമിച്ചു. വി വസീഫ്, പ്രഫ. മുഹമ്മദ് സുലൈമാൻ എന്നിവർ സംസാരിച്ചു. കോവൂർ മേഖല റാലി ഉമ്മളത്തൂരിൽ സമാപിച്ചു. അഡ്വ. പി എം സുരേഷ്, പി. എം ആതിര എന്നിവർ സംസാരിച്ചു. കല്ലായ്, തിരുവണ്ണൂർ, പന്തീരാങ്കാവ് മേഖല റാലികൾ കണ്ണഞ്ചേരിയിൽ സമാപിച്ചു. വി. വസീഫ് സംസാരിച്ചു.


