Thursday, April 16, 2026
Thursday, April 16, 2026
Homeeventsവിരലിൽ ശസ്ത്രക്രിയ, ഒരു മാസം വിശ്രമം, സഞ്ജു സെമിക്കില്ല, ഐപിഎല്ലിന് ഉണ്ട്

വിരലിൽ ശസ്ത്രക്രിയ, ഒരു മാസം വിശ്രമം, സഞ്ജു സെമിക്കില്ല, ഐപിഎല്ലിന് ഉണ്ട്

Published on

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിരലിൽ ശസ്ത്രക്രിയ നടത്തി. മലയാളി ക്രിക്കറ്റ് താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടിവരുമെന്ന് ആണ് റിപ്പോർട്ട്. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ സെമി ഫൈനല്‍ മത്സരത്തിൽ കേരളത്തിനായി സഞ്ജു കളിക്കില്ല. കേരളം ഫൈനലിലെത്തിയാൽ കലാശപ്പോരിനും സഞ്ജു ഉണ്ടാകില്ല.പരുക്കുമാറി ഗ്രൗണ്ടിലേക്കു തിരിച്ചെത്തുന്ന സഞ്ജു അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കും. മാർച്ച് 21ന് 2025 ഐപിഎൽ സീസണ് തുടക്കമാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അഞ്ചാം ട്വന്റി20യിൽ ജോഫ്ര ആർച്ചറുടെ പന്തിടിച്ചാണ് സഞ്ജുവിന് വിരലിനു പരുക്കേൽക്കുന്നത്. ഗ്രൗണ്ടിൽവച്ച് ചികിത്സ തേടിയ താരം, ഏഴു പന്തിൽ 16 റൺസെടുത്തു പുറത്താകുകയായിരുന്നു. മത്സരത്തിൽ ധ്രുവ് ജുറേലാണ് സഞ്ജുവിനു പകരം വിക്കറ്റ് കീപ്പറായത്.ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച സ്കോറുകൾ കണ്ടെത്താൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. അഞ്ച് കളികളിൽനിന്ന് 51 റൺസ് മാത്രമാണു താരത്തിനു നേടാൻ കഴിഞ്ഞത്. വിജയ് ഹസാരെ ട്രോഫിയിലും കേരളത്തിനായി സഞ്ജു കളിച്ചിരുന്നില്ല. കഴിഞ്ഞ ഐപിഎല്ലിൽ സഞ്ജുവിനു കീഴിൽ പ്ലേഓഫിൽ കടന്ന രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റിരുന്നു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this