Thursday, April 16, 2026
Thursday, April 16, 2026
Homelifestyleരേഖാചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി റെക്കോഡ് മറികടക്കാൻ എമ്പുരാന് വേണ്ടത് വെറും രണ്ട് ദിനം

രേഖാചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി റെക്കോഡ് മറികടക്കാൻ എമ്പുരാന് വേണ്ടത് വെറും രണ്ട് ദിനം

Published on

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ആദ്യദിവസം 22 കോടി രൂപയാണ് നേടിയത്. എമ്പുരാൻ മലയാളം പതിപ്പ് ഏകദേശം 19 കോടി രൂപയും, തെലുങ്കിൽ 1.2 കോടി രൂപയും, തമിഴിൽ 80 ലക്ഷം രൂപയും, ഹിന്ദിയിൽ 50 ലക്ഷം രൂപയും കന്നഡയിൽ 5 ലക്ഷം രൂപയുമാണ് നേടിയത്. വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ബെംഗളൂരുവിൽ 800ലധികം ഷോകൾ ഉണ്ടായിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ചിത്രത്തിന് 350-ലധികം ഷോകൾ വീതമുണ്ടായിരുന്നു. എമ്പുരാന് മുൻപ്, മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണർ പൃഥ്വിരാജ്- ബ്ലെസി ടീമിന്റെ ആടുജീവിതം: ദി ഗോട്ട് ലൈഫ് ആയിരുന്നു. ആടുജീവിതം ഇന്ത്യയിൽ നിന്നും 7.6 കോടി രൂപ നേടി. നിലവിൽ മൂന്നാം സ്ഥാനത്ത് മോഹൻലാലിന്റെ മരക്കാർ ലയൺ ഓഫ് ദി അറബിക്കടലാണ്, ആദ്യ ദിവസം 6.8 കോടി രൂപയാണ് നേടിയത്.
ഈ വർഷം ബോക്സ് ഓഫീസിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ രണ്ടു ചിത്രങ്ങളെ ഉള്ളൂ. ആസിഫ് അലി നായകനായ രേഖാചിത്രം 57 കോടി രൂപയും കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി 31 കോടി രൂപയും നേടി. വെറും രണ്ട് ദിവസത്തിനുള്ളിൽ എമ്പുരാൻ ഈ ചിത്രങ്ങളുടെ ലൈഫ് കളക്ഷനെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2024ൽ, ചെറിയ ബജറ്റിൽ നിർമ്മിച്ച നിരവധി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ രീതിയിൽ കളക്ഷൻ നേടിയിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് ആഭ്യന്തര ബോക്സ് ഓഫീസിൽ 140 കോടിയിലധികം രൂപയുമായി ആ വർഷത്തെ ഏറ്റവും വലിയ മലയാള ഹിറ്റായി മാറി. വലിയ രീതിയിൽ പ്രേക്ഷകരെ ആകർഷിച്ച ആവേശവും പ്രേമലുവും ഇന്ത്യയിൽ യഥാക്രമം 85 കോടിയും 75 കോടിയും നേടി. വയലൻസിന്റെ പേരിൽ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടും ഉണ്ണി മുകുന്ദന്റെ മാർക്കോ ബോക്സ് ഓഫീസിൽ 60 കോടിയിലധികം നേടി.

empuraan

Sourceempuraan

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this