Thursday, April 16, 2026
Thursday, April 16, 2026
Homeeventsസഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും

സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും

Published on

ഈ സീസൺ ഐപിഎല്ലിൽ രാജസ്ഥാന്റെ മലയാളി താരവും നായകനുമായ സഞ്ജു സാംസണ്‍ ആദ്യ മൂന്ന് മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായാണ് കളത്തിലെത്തിയത്. സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്.എന്നാൽ,സഞ്ജു സാംസണ്‍ അടുത്ത മത്സരം മുതല്‍ വിക്കറ്റ് കീപ്പിങ് ചെയ്യാനുള്ള അനുമതി ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് നല്‍കിയതായ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്. ഇതോടെ സഞ്ജുവിന് നായകസ്ഥാനത്തേക്കു മടങ്ങിവരാനുള്ള കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ.

പരുക്ക് പൂർണമായി വിട്ടുമാറാതെയായിരുന്നു സഞ്ജുവിന് കളിക്കാനുള്ള അനുമതി ലഭിച്ചിരുന്നത്. എന്നാൽ, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി സഞ്ജു കായിക ക്ഷമത തെളിയിച്ചതായാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സഞ്ജു തിളങ്ങിയിരുന്നു. രാജസ്ഥാന്റെ അടുത്ത മത്സരം മികച്ച ഫോമിലുള്ള പഞ്ചാബ് കിങ്സുമായാണ്. ഇതുവരെ ടൂർണമെന്റില്‍ തോല്‍വിയറിയാത്ത പഞ്ചാബിനെ നേരിടാനിറങ്ങുമ്പോള്‍ സഞ്ജുവിന്റെ സാന്നിധ്യം രാജസ്ഥാന്റെ ആത്മവിശ്വാസം വർധിപ്പിക്കും.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this