Thursday, April 16, 2026
Thursday, April 16, 2026
Homeviralവാട്സപ്പ്: സേവ് ചെയ്യണോ വേണ്ടയോ, അയക്കുന്ന ആൾക്ക് തീരുമാനിക്കാം

വാട്സപ്പ്: സേവ് ചെയ്യണോ വേണ്ടയോ, അയക്കുന്ന ആൾക്ക് തീരുമാനിക്കാം

Published on

ഉപയോക്താക്കളുടെ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. അത്തരമൊരു പുതിയ അപ്‌ഡേറ്റ് കൂടി വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ പോകുകയാണ്. വാട്‌സ്ആപ്പ് ആൻഡ്രോയ്‌ഡ് ബീറ്റ പതിപ്പിലാണ് ഈ പ്രത്യേക ഫീച്ചർ പരീക്ഷിക്കുന്നത്. മീഡിയ സേവിംഗുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ ഫീച്ചർ. ഇനിമുതൽ നിങ്ങൾ അയച്ച ഫോട്ടോകളും വീഡിയോകളും സ്വീകർത്താവിന്‍റെ ഫോണിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യാതെ ഈ ഫീച്ചർ തടയും. അതായത് ഈ പുതിയ സവിശേഷതയുടെ സഹായത്തോടെ, ഉപയോക്താക്കൾക്ക് അവർ അയയ്ക്കുന്ന മീഡിയ മറ്റേയാളുടെ ഫോണിൽ സേവ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കും. ഇതുവരെ വാട്‌സ്ആപ്പ് അയച്ച ഫയലുകൾ സ്വീകർത്താവിന്‍റെ ഡിവൈസിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ അപ്‌ഡേറ്റിന് ശേഷം, ഓട്ടോ-സേവ് ഓപ്ഷൻ ഓണാക്കണോ ഓഫാക്കണോ എന്ന് അയയ്ക്കുന്ന ഉപയോക്താവിന് സ്വയം തീരുമാനിക്കാൻ കഴിയും.വാട്‌സ്ആപ്പില്‍ വരുന്ന ഈ പുതിയ ഫീച്ചർ ഡിസപ്പിയറിംഗ് മെസേജിനോട് ഏറെക്കുറെ സമാനമാണ്. ഈ ഫീച്ചർ താൻ അയച്ച ഫോട്ടോ, വീഡിയോ അല്ലെങ്കിൽ സന്ദേശം സ്വീകർത്താവിന് സേവ് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കാൻ അയച്ച ഉപയോക്താവിന് കഴിയും. ഇത് മീഡിയ ഫയലുകൾ സേവ് ചെയ്യുന്നത് തടയും. ഒപ്പം മുഴുവൻ ചാറ്റും എക്സ്പോർട്ട് ചെയ്യുന്നതും ഫോർവേഡ് ചെയ്യുന്നതും തടയും.ഉപയോക്താക്കൾ ഈ സ്വകാര്യതാ ഫീച്ചർ ഓണാക്കിയാൽ അവരെ ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’യുടെ ഭാഗമായി കണക്കാക്കും. ഇതിനുശേഷം അവർക്ക് ആ ചാറ്റിൽ മെറ്റാ എഐ ഉപയോഗിക്കാൻ കഴിയില്ല. നിലവിൽ, ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. താമസിയാതെ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കും എന്നാണ് റിപ്പോർട്ടുകൾ.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this