Thursday, April 16, 2026
Thursday, April 16, 2026
Homelifestyle 'കൊണ്ടാട്ടം' ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

 ‘കൊണ്ടാട്ടം’ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

Published on

ആരാധകരെ ആവേശത്തിലാക്കി ‘തുടരും’ സിനിമയിലെ ‘കൊണ്ടാട്ടം’ എന്ന ഗാനം പുറത്തിറങ്ങി. ഫുള്‍ എനര്‍ജിയില്‍ മോഹന്‍ലാലിന്‍റെ നൃത്തം തന്നെയാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. ഗാനം പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. ഗംഭീര അഭിപ്രായവുമായി ‘തുടരും’ സിനിമ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന ഗാനം എത്തിയത്.

https://youtu.be/n_gisO-mT14?si=eBkbvUL3o9XG22r3

മോഹന്‍ലാലിന്‍റെ ‘നരന്‍’ എന്ന ചിത്രത്തിലെ ‘വേല്‍ മുരുകാ ഹരോ ഹര’ എന്ന ഗാനത്തിന്‍റേതു പോലെയുള്ള ഗാനമാണ് ‘തുടരും’ സിനിമയിലും ഉള്ളതെന്ന് ഗായകന്‍ എം ജി ശ്രീകുമാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. കിടിലന്‍ ബീറ്റുകളും വര്‍ണാഭമായ നൃത്തസംവിധാനവും കൊണ്ട് കൊണ്ടാട്ടം ജനപ്രിയ ചിത്രമായ ‘നരന്‍’ സിനിമയിലെ ഗാനത്തോട് അടുത്ത് നില്‍ക്കുന്നുണ്ട്.

മോഹന്‍ലാലും ശോഭനയും എം ജി ശ്രീകുമാറിന്‍റെ ശബ്ദവും ചേര്‍ന്നതോടെ പഴയ വൈബ് തിരിച്ച് കിട്ടിയതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ജേക്‌സ് ബിജോയ്‌യുടെ സംഗീതത്തെയാണ് സോഷ്യല്‍ മീഡിയ എടുത്തു പറയുന്ന മറ്റൊരു കാര്യം. ഒപ്പം രാജലക്ഷ്‌മിയും ചേരുന്നുണ്ട്.

മോഹൻലാലും ശോഭനയും കൊണ്ടാട്ടം ട്രാക്കിൽ ചുവടുവെക്കുമ്പോൾ സംവിധായകൻ തരുൺ മൂർത്തി, സംഗീതസംവിധായകൻ ജേക്‌സ് ബിജോയ് എന്നിവരുൾപ്പെടെ ടീമിലെ മറ്റുള്ളവരും പങ്കുച്ചേരുന്നുണ്ട്.

2025 ഏപ്രിൽ 25 ന് തിയേറ്ററുകളിൽ റിലീസ് എത്തിയ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ നേടിയിട്ടുണ്ട്. ‘ഓപ്പറേഷൻ ജാവ’ , ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇവ രണ്ടും ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. തുടരും സിനിമയിലൂടെ മലയാള സിനിമയിൽ എണ്ണപ്പെടേണ്ട സംവിധായകരില്‍ ഒരാളായി തരുൺ മൂർത്തി മാറി. 

മോഹന്‍ലാലിന്‍റെ കരിയറിലെ 360 ാമത്തെ ചിത്രമാണ് ‘തുടരും’. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്താണ് നിര്‍മാണം. ബിനു പപ്പു, പ്രകാശ് വര്‍മ, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍ പിള്ള രാജു, ഇര്‍ഷാദ് അലി, ആര്‍ഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്‌ണ പ്രഭ, അരവിന്ദ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ബൃന്ദ മാസ്റ്റർ ആണ് കൊറിയോഗ്രഫ. തുടരും സിനിമയിൽ ഷൺമുഖം എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. മോഹന്‍ലാലിന്‍റെ പ്രകടനത്തിന് വലിയ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this