Thursday, April 16, 2026
Thursday, April 16, 2026
Homeeventsസഞ്ജു രാജസ്ഥാൻ റോയൽസ്​ വിടുന്നു, അശ്വിൻ ചെന്നൈയും

സഞ്ജു രാജസ്ഥാൻ റോയൽസ്​ വിടുന്നു, അശ്വിൻ ചെന്നൈയും

Published on

രാജസ്ഥാൻ റോയൽസ്​ ക്യാപ്​റ്റനായ മലയാളി വിക്കറ്റ്​ കീപ്പർ സഞ്ജു സാംസൺ ഐപിഎൽ ക്രിക്കറ്റിൽ പുതിയ ക്ലബ്ബിലേക്ക്​. 2027വരെ കരാറുണ്ടെങ്കിലും ടീം വിടാനുള്ള ആഗ്രഹം മാനേജ്​മെന്റിനെ അറിയിച്ചു. ഇക്കാര്യത്തിൽ ക്ലബ്ബിന്റെ നിലപാട്​ നിർണായകമാകും. നവംബറിനുള്ളിൽ തീരുമാനമുണ്ടാകും. രാജസ്ഥാൻ വിടുകയാണെങ്കിൽ ചെന്നൈ സൂ‍പ്പർ കിങ്​സ്​ സഞ്ജുവിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്​. കൊൽക്കത്ത നൈറ്റ്​ റൈഡേ​ഴ്​സിനും താൽപ്പര്യമുണ്ടെന്നാണ്​ സൂചന. നിലവിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്​ അക്കാദമിയിൽ പരിശീലനത്തിലാണ്​ സഞ്ജു. സെപ്​തംബർ 9ന്​ ആരംഭിക്കുന്ന ഏഷ്യാ കപ്പ്​ ട്വന്റി20ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചേക്കും. ഇതിന്​ മുന്നോടിയായി കേരള ക്രിക്കറ്റ്​ ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്​സിനായി ചില മത്സരങ്ങളും കളിക്കും.

നിലനിർത്തുന്ന കളിക്കാരുടെ പട്ടിക ഐപിഎൽ സംഘാടകർക്ക്​ സമർപ്പിക്കേണ്ട അവസാന ദിവസം ഒക്​ടോബർ 31 ആണ്​. സഞ്​ജുവിനെ ഒഴിവാക്കുകയാണെങ്കിൽ നേരിട്ട്​ താരലേലത്തിൽ വിടാം. അല്ലെങ്കിൽ മറ്റ്​ ടീമുകളുമായി കൈമാറ്റം ചെയ്യാം. ഇത്​ രണ്ട്​ തരത്തിലാണ്​. 18 കോടി രൂപ വിലയുള്ള സഞ്ജുവിന്​ അതേ തുക നൽകി മറ്റുള്ള ക്ലബ്ബുകൾക്ക്​ സ്വന്തമാക്കാം. അതല്ലെങ്കിൽ സമാന മൂല്യമുള്ള മറ്റൊരു കളിക്കാരനെ കൈമാറിയും ധാരണയിലെത്താം.
കഴിഞ്ഞ സീസണുകളിൽ രാജസ്ഥാന്റെ മുഖമാണ്​ സഞ്ജു. 2013ൽ 18–ാം വയസ്സിൽ ഈ ഫ്രാഞ്ചൈസിയിലൂടെയായിരുന്നു മലയാളി ബാറ്റർ ഐപിഎല്ലിൽ അരങ്ങേറിയത്​. ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയ താരമായുള്ള വളർച്ചയ്​ക്ക്​ ടീം നിർണായക പങ്കുവഹിച്ചു. 2016–17 സീസണുകളിൽ രാജസ്ഥാന്​ വിലക്കേർപ്പെടുത്തിയപ്പോൾ ഡൽഹി ഡെയർഡെവിൾസിനായി കളിച്ചു. 2018ൽ മടങ്ങിയെത്തി. 2021ൽ ക്യാപ്​റ്റനായി. 2022ൽ ടീമിനെ ഫൈനലിലേക്ക്​ നയിച്ചു. അവസാന പതിപ്പിലാണ്​ സഞ്ജുവും മാനേജ്​മെന്റും തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടത്​. ജോസ്​ ബട്​ലർ, ട്രെന്റ്​ ബോൾട്ട്​, യുസ്​വേന്ദ്ര ചഹാൽ തുടങ്ങിയ കളിക്കാരെ ഒഴിവാക്കിയതിൽ ക്യാപ്​റ്റന്​ അമർഷമുണ്ടായിരുന്നു എന്നാണ്​ റിപ്പോർട്ടുകൾ. പരിക്കുകാരണം 9 കളിയിൽ മാത്രമാണ്​ കളിച്ചത്​. റിയാൻ പരാഗിനായിരുന്നു പകരം ക്യാപ്​റ്റൻ ചുമതല. നാല്​ ജയം മാത്രം നേടി ഒമ്പതാം സ്ഥാനത്താണ്​ ടീം അവസാനിപ്പിച്ചത്​. രാജസ്ഥാനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ്​. 11 സീസണിൽ 149 മത്സരങ്ങളിൽ 4027 റണ്ണടിച്ചു.

അശ്വിൻ ചെന്നൈ വിടുന്നു
പരിചയസമ്പന്നനായ സ്​പിന്നർ ആർ അശ്വിൻ ചെന്നൈ സൂപ്പർ കിങ്​സുമായി വേർപിരിയുന്നു. ടീം വിടാനുള്ള സന്നദ്ധത മുപ്പത്തെട്ടുകാരൻ അറിയിച്ചു. കാരണം വ്യക്തമല്ല. കഴിഞ്ഞ താരലേലത്തിൽ 9.75 കോടി രൂപയ്​ക്കാണ്​ വലംകൈയൻ സ്​പിന്നറെ ചെന്നൈ രണ്ടാംവട്ടം ടീമിലെത്തിച്ചത്​. ഐപിഎൽ ക്രിക്കറ്റിൽ 221 കളിയിൽ 187 വിക്കറ്റും 833 റണ്ണുമുണ്ട്​. ഡൽഹി ക്യാപിറ്റൽസ്​, പഞ്ചാബ്​ കിങ്​സ്​, രാജസ്ഥാൻ റോയൽസ്​ ടീമുകൾക്കായും കളിച്ചു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this