Wednesday, April 22, 2026
Wednesday, April 22, 2026
Homestraight angleവോട്ടർ പട്ടികയിൽ പേര് ചേർക്കാൻ രണ്ട് ദിവസം കൂടി

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ രണ്ട് ദിവസം കൂടി

Published on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്തലിനും ഒഴിവാക്കലിനും ഇനി രണ്ട് നാൾകൂടി അവസരം. ഞായർ വൈകിട്ട് വരെ 25,51,412 അപേക്ഷകളാണ് പേര് ഉൾപ്പെടുത്താൻ ലഭിച്ചത്. തിരുത്തലിന് 11,564 അപേക്ഷയും വാർഡ്‌ മാറ്റാൻ 1,40,604 അപേക്ഷയും ലഭിച്ചു. 2,727 പേർ പേര് ഒഴിവാക്കാൻ സ്വയം അപേക്ഷ നൽകി. 20,662 പേരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നൽകി. 3,05,954 പേരെ നീക്കം ചെയ്യാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഓൺലൈനായി അപേക്ഷ നൽകി.
പട്ടിക പുതുക്കൽ നടപടികളുമായി ബന്ധപ്പെട്ട് ശനിയും ഞായറും തദ്ദേശസ്ഥാപന ഓഫീസുകൾ പ്രവർത്തിച്ചിരുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. തുടർന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം. ഓൺലൈൻ മുഖേന അല്ലാതെ നിർദിഷ്ട ഫോറത്തിൽ ഇലക്‌ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this