Thursday, April 16, 2026
Thursday, April 16, 2026
HomeUncategorizedതെലങ്കാനയില്‍ വെള്ളപ്പൊക്കം; റെയില്‍വേ ട്രാക്കുകള്‍ ഒലിച്ചുപോയി

തെലങ്കാനയില്‍ വെള്ളപ്പൊക്കം; റെയില്‍വേ ട്രാക്കുകള്‍ ഒലിച്ചുപോയി

Published on

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തെലങ്കാനയെ ദുരിതത്തിലാക്കി. വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. നിരവധി റെയിൽവേ ട്രാക്കുകൾ ഒലിച്ചുപോയി. കാച്ചിഗുഡ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സൗത്ത് സെൻട്രൽ റെയിൽവേയിലെ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്‌തു.
പ്രധാനമായും കരിംനഗർ-കാച്ചിഗുഡ, കാച്ചിഗുഡ-നിസാമാബാദ്, കാച്ചിഗുഡ-മേദക്, മേദക്-കാച്ചിഗുഡ, ബോധൻ-കാച്ചിഗുഡ, ആദിലാബാദ്-തിരുപ്പതി തുടങ്ങിയ റൂട്ടുകളിലെ ട്രെയിനുകൾ റദ്ദാക്കുകയും നിസാമാബാദ്-കാച്ചിഗുഡ റൂട്ടിലെ സർവീസുകൾ നിര്‍ത്തി വയ്‌ക്കുകയും ചെയ്‌തു. ഹാബൂബ്‌നഗർ-കാച്ചിഗുഡ, ഷാദ്‌നഗർ-കാച്ചിഗുഡ റൂട്ടുകളിലെയും നിരവധി ട്രെയിനുകൾ റദ്ദാക്കി. കാമറെഡ്ഡി-ബിക്കനൂർ-തലമാഡ്‌ല, അകൻപേട്ട്-മേദക് റൂട്ടുകളിൽ വെള്ളപ്പൊക്കം കാരണം ട്രെയിൻ സർവീസുകൾ തടസപ്പെട്ടു.
കനത്ത മഴമൂലം സംസ്ഥാനത്തെ നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. കാമറെഡ്ഡി, നിർമ്മല ജില്ലകളിലെ പുനരധിവാസ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡി‌ആർ‌എഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യോമ നിരീക്ഷണം നടത്തും.
കാമറെഡ്ഡിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. 43 സെൻ്റിമീറ്റര്‍ മഴയാണ് പെയ്തത്. നദികൾ കരകവിഞ്ഞൊഴുകി. അടിയന്തര സാഹചര്യങ്ങൾ ഒഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this