നൊബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഈ മാസം പതിമൂന്നിന് എല്ലാ മേഖകളിലെയും പുരസ്‌കാരങ്ങളുടെയും പ്രഖ്യാപനം പൂര്‍ത്തിയാകും.
ഇക്കൊല്ലം ആദ്യം പ്രഖ്യാപിക്കുന്ന വൈദ്യശാസ്‌ത്ര നൊബേല്‍ പുരസ്‌കാരത്തിന് വിശപ്പ് ഹോര്‍മോണുകളെക്കുറിച്ചുള്ള പഠനം അര്‍ഹമായേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിനാണ് പുരസ്‌കാര പ്രഖ്യാപനം.
സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം.
നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം ഇങ്ങനെ
വൈദ്യശാസ്‌ത്രം-ഒക്‌ടോബര്‍ 6, ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണി. നൊബേല്‍ അസംബ്ലിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുന്നത്. വാലന്‍ബെര്‍ഗ്‌സലേനിലുള്ള കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രഖ്യാപനം.
ഭൗതികശാസ്‌ത്രം-ഒക്‌ടോബര്‍ 7 ഇന്ത്യന്‍ സമയം വൈകിട്ട് 3.15. സ്റ്റോക്ക്ഹോമില്‍ റോയല്‍ സ്വീഡീഷ് അക്കാഡമി ഓഫ് സയന്‍സാണ് പ്രഖ്യാപനം നടത്തുക.
സാഹിത്യം-ഒക്‌ടോബര്‍ 9വ്യാഴം ഇന്ത്യന്‍സമയം വൈകുന്നേരം 4.30. സ്റ്റോക്ക്ഹോമില്‍ സ്വീഡിഷ് അക്കാഡമിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക.
സമാധാനം-ഒക്‌ടോബര്‍ 10 വെള്ളിയാഴ്‌ചഇന്ത്യന്‍ സമയം വൈകിട്ട് 2.30. ഒസ്‌ലോയില്‍ നോര്‍വീജിയന്‍ നൊബേല്‍ പുരസ്‌കാര സമിതിയാണ് പ്രഖ്യാപനം നടത്തുക.
സാമ്പത്തിക ശാസ്‌ത്രം- ഒക്‌ടോബര്‍ 13 തിങ്കളാഴ്‌ചയാണ് ആല്‍ഫ്രെഡ് നൊബേലിന്‍റെ സ്‌മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം പ്രഖ്യാപിക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് 3.15നാണ് പ്രഖ്യാപനം. സ്റ്റോക്ക്ഹോമിലെ റോയല്‍ സ്വീഡീഷ് അക്കാഡമി ഓഫ് സയന്‍സാണ് ഇത് പ്രഖ്യാപിക്കുക.
ജിഎല്‍പി1 ഗവേഷണത്തിന് പുരസ്‌കാര സാധ്യത
നൂറ് കോടിയിലേറെ പേര്‍ അിത വണ്ണം മൂലം വിഷമിക്കുമ്പോള്‍ ഗ്ലൂക്കഗോണ്‍ എന്ന ഹോര്‍മോണിനെക്കുറിച്ച് നടത്തിയ ഗവേഷണങ്ങള്‍ക്ക് ഇക്കൊല്ലത്തെ വൈദ്യശാസ്‌ത്ര നൊബേല്‍ ലഭിച്ചേക്കുമെന്നാണ് വദഗ്ദ്ധരുടെ അഭിപ്രായം.
ജിഎല്‍പി1 പ്രതിരോധത്തിനുള്ള പുതുതലമുറ മരുന്നുകളായ ഒസെംപിക്, വീഗോവ, മൗണ്‍ജാരോ തുടങ്ങിയവ അമിത വണ്ണം, പ്രമേഹം എന്നിവയുടെ ചികിത്സയ്ക്ക് ആഗോളതലത്തില്‍ ഉപയോഗിക്കാം.
ജിഎല്‍പി1ന് പിന്നിലുള്ളവര്‍ക്ക് ഇത്തവണത്തെ നൊബേല്‍ ലഭിക്കുമെന്നാണ് പലരും കരുതുന്നതെന്ന് ഔദ്യോഗിക മാധ്യമം ആയ സ്‌വെറിഗ്‌സ് റേഡിയോ സയന്‍സ് എഡിറ്റര്‍ ലാര്‍സ് ബ്രോസ്റ്റോം എഎഫ്‌പിയോട് പറഞ്ഞു. ഇതോടെ അമേരിക്കയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ തന്നെ ശാസ്‌ത്ര നൊബേലില്‍ ആധിപത്യം ഉറപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി.
എന്നാല്‍ ഇങ്ങനെ സംഭവിച്ചാല്‍ അമേരിക്കന്‍ അധികൃതരുടെ മേല്‍ ഇതൊരു കരിനിഴല്‍ വീഴ്‌ത്തലാകും. കാരണം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ ശാസ്‌ത്ര ഗവേഷണ പരിപാടികള്‍ക്കുള്ള സഹായങ്ങള്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ് ഇപ്പോള്‍,. ജനുവരി മുതല്‍ അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് 2100 ഗവേഷണ ഗ്രാന്‍റുകളാണ് തള്ളിയത്. മൊത്തം 950 കോടി അമേരിക്കന്‍ ഡോളറിന്‍റെതും 260 കോടി അമേരിക്കന്‍ ഡോളറിന്‍റെയും കരാറുകളായിരുന്നു ഇത്. ഗ്രാന്‍റ് വാച്ച് എന്ന ഒരു സ്വതന്ത്ര വിവര ശേഖരണത്തിലാണ് ഈ കാര്യങ്ങളുള്ളത്.
ഇത്തരം സഹായ വെട്ടിക്കുറയ്ക്കലുകള്‍ ശാസ്‌ത്ര ഗവേഷണ രംഗത്ത് അമേരിക്കയുടെ അപ്രമാദിത്വം ഇല്ലാതാക്കും. യുദ്ധാനന്തരകാലത്ത് ലോക ശാസ്‌ത്ര നായകന്‍ എന്ന ബഹുമതി ജര്‍മ്മനിയില്‍ നിന്ന് അമേരിക്ക സ്വന്തമാക്കിയിരുന്നു എന്ന് ഭൗതികശാസ്‌ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്‌ത്രം തുടങ്ങിയവയില്‍ നൊബേല്‍ സമ്മാനിക്കുന്ന റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സിന്‍റെ സെക്രട്ടറി ജനറല്‍ ഹാന്‍ എല്ലെഗ്രെന്‍ എഎഫ്‌പിയോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഗവേഷണ ഫണ്ടുകള്‍ വെട്ടിക്കുറച്ചതോടെ ഇത് രാജ്യത്തിന്‍റെ ഈ ബഹുമതി നഷ്‌ടപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഎല്‍പി 1ന്‍റെ കാര്യം പറയുമ്പോള്‍ തന്നെ ഈ രംഗത്തെ മറ്റ് മികച്ച കണ്ടു പിടിത്തങ്ങളെ കുറിച്ച് കൂടി പറയാതെ പോകുന്നത് ശരിയല്ല. ബഹുമതിക്ക് അര്‍ഹരായ മറ്റ് ചില ശാസ്‌ത്രജ്ഞര്‍ കൂടി മറ്റ് ലോകരാജ്യങ്ങ ളില്‍ നിന്നുണ്ട്. അവരുടെ ഈ രംഗത്തേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയവരാണ്.
ഡാനിഷ് ഭിക്ഷ്വഗ്വരനായ ജീന്‍സ് ജുള്‍ ഹോള്‍സ്റ്റ്, ഹാര്‍വാര്‍ഡിലെ വൈദ്യശാസ്‌ത്ര അധ്യാപകന്‍ ജോയല്‍ ഹാബ്‌നര്‍ . കനേഡിയന്‍ എന്‍ഡ്രോക്ടിനോളജിസ്റ്റ് ഡാനിയല്‍ ഡ്രക്കര്‍, യുഗോസ്ലാവില്‍ ജനിച്ച അമേരിക്കന്‍ കെമിസ്റ്റ് സ്വെല്‍ത്താന മോജ്‌സോവ് എന്നിവരുടെ പേരുകളും എടുത്ത് പറയേണ്ടതുണ്ട്.