Wednesday, October 22, 2025
Wednesday, October 22, 2025
Homestraight angleഫിലിപ്പീൻസിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം

ഫിലിപ്പീൻസിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം

Published on

ഫിലിപ്പീൻസിൽ റിക്‌ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം. ശക്തമായ ഭൂകമ്പത്തെത്തുടർന്ന് തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പും നൽകി. ജനങ്ങളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മിൻഡാനാവോയിലെ ഡാവോ ഓറിയന്റിലെ മനായ് പട്ടണത്തിൽ പത്ത് കിലോമീറ്റർ താഴ്‌ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആന്റ് സീസ്‌മോളജി അറിയിച്ചു. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ, തുടർചലനങ്ങൾക്ക് സാദ്ധ്യതയുണ്ട്. മുൻകരുതലായി തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉയർന്ന സ്ഥലത്തേക്കോ ഉൾനാടുകളിലേക്കോ മാറണമെന്ന് അധികൃതർ നിർദേശിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് 186 മൈൽ അകലെ അപകടകരമായ തിരമാലകൾ ഉണ്ടാകാമെന്ന് ഹവായിയിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഫിലിപ്പീൻസിലെ ചില തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇന്തോനേഷ്യയിലും പലാവുവിലും ഇതിന്റെ ഭാഗമായി ചെറിയ തിരമാലകൾ ഉണ്ടാകും.
അതേസമയം, ശക്തമായ ഭൂകമ്പത്തിനിടെ ആളുകൾ പരിഭ്രാന്തിയോടെ ഓടുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തിനിടെ ജീവൻ രക്ഷിക്കാനായി ഒരു ആശുപത്രിയിലെ രോഗികളും ജീവനക്കാരും പരിഭ്രാന്തരായി ഓടുന്നത് വീഡിയോയിൽ കാണാം. മത്സ്യ വിൽപ്പന കേന്ദ്രത്തിലെ ഗ്ലാസ് പാത്രങ്ങൾ ശക്തമായി കുലുങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുൻകരുതൽ എന്ന നിലയിൽ ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി, പപ്പുവ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this