Wednesday, October 22, 2025
Wednesday, October 22, 2025
Homeheadlinesനടൻ അമിത് ചക്കാലക്കലിൻ്റെ കാറുകൾ കസ്റ്റംസ് കസ്റ്റഡിയിൽ: പറമ്പിൽ ഒളിപ്പിച്ച നിലയിൽ ടൊയോട്ട, നിസാൻ വാഹനങ്ങൾ

നടൻ അമിത് ചക്കാലക്കലിൻ്റെ കാറുകൾ കസ്റ്റംസ് കസ്റ്റഡിയിൽ: പറമ്പിൽ ഒളിപ്പിച്ച നിലയിൽ ടൊയോട്ട, നിസാൻ വാഹനങ്ങൾ

Published on

ഓപ്പറേഷൻ നുംഖൂറിൻ്റെ ഭാഗമായി മൂന്ന് വാഹനങ്ങൾ കൂടി കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടി. ഭൂട്ടാനിൽനിന്ന് അനധികൃതമായി എത്തിച്ചുവെന്ന് സംശയിക്കുന്ന ടോയോട്ടയുടെ രണ്ടും നിസാൻ്റെ ഒരു വാഹനവുമാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ കൊച്ചിയിൽ ഒരു പറമ്പിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടത്തിയതെന്ന് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കമ്മിഷണർ ഡോ.ടി ടിജു ഇടിവി ഭാരതിനോട് പറഞ്ഞു.
ഇതിൽ രണ്ടെണ്ണം നടൻ അമിത് ചക്കാലക്കലിൻ്റെയും ഒരണ്ണം പാലക്കാടുള്ള ഒരു വ്യവസായിയുടേതുമാണ്. ഭൂട്ടാൻ വാഹനക്കടത്തിൽ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും കസ്റ്റംസ് പ്രിവൻ്റീവ് കമ്മിഷണർ വ്യക്തമാക്കി. ഇതിനകം 43 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കൂടുതൽ വാഹനങ്ങൾ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സംശയിക്കുന്നത്.
ഇവ കണ്ടെത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഭൂട്ടാനിൽനിന്ന് കേരളത്തിലെത്തിച്ച വാഹനങ്ങളിൽ ചിലത് കേരളത്തിനു പുറത്തേക്ക് കൊണ്ടുപോയിരിക്കാനും സാധ്യതയുണ്ടന്നും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കമ്മിഷണർ വ്യക്തമാക്കി. അതേസമയം ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഇനിയും കണ്ടെത്താനുള്ളത് നൂറിലേറെ കാറുകളാണ്.
ഓപ്പറേഷൻ നുംഖൂറിൻ്റെ ഭാഗമായി കസ്റ്റംസ് കണ്ടെത്തിയ ക്രമക്കേടുകളിലെ കൂടുതൽ വിവരങ്ങൾ മറ്റ് കേന്ദ്ര ഏജൻസികൾക്ക് കൂടി കസ്റ്റംസ് കൈമാറിയിരുന്നു. ഭൂട്ടാൻ കാർ കടത്തിൽ കസ്റ്റംസിന് പിന്നാലെയാണ് താരങ്ങളുടെ വീടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി) പരിശോധന നടത്തിയത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ ഉൾപ്പെടെയാണ് ഇഡി പരിശോധന നടത്തിയത്.
ഇതോടൊപ്പം മറ്റ് പതിനേഴ് ഇടങ്ങളിലും ഒരേ സമയം പരിശോധന നടത്തിയിരുന്നു. മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ പഴയ വീട്ടിലും കടവന്ത്രയിലെ വീട്ടിലുമാണ് പരിശോധന നടന്നത്. ദുൽഖർ സൽമാൻ്റെ കാർ ശേഖരം തേടിയാണ് ഇരു വീടുകളിലും പരിശോധന നടന്നത്. ദുൽഖർ സൽമാൻ്റെ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടിച്ചെടുത്ത കാർ വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
താരങ്ങൾക്ക് പുറമെ കസ്റ്റംസ് പരിശോധന നടത്തിയ വിദേശ വ്യവസായിയുടെയും, വാഹന ഡീലർമാർ എന്നിവരുടെ വീടുകളിലും, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും, ചെന്നൈയിലും റെയ്ഡ് നടന്നു. വിദേശ നാണ്യ വിനിമയ നിയമത്തിൻ്റെ ലംഘനം സംശയിക്കുന്നതിൻ്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇഡി ഓഫിസർമാർ നൽകുന്ന വിവരം. പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇഡി തുടർ നടപടികളിലേക്ക് കടക്കുക.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....