വിവാഹ ശേഷം കാവ്യ മാധവന്‍ വീട്ടിലിരിക്കാന്‍ കാരണം ദിലീപ് ആണെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാലിപ്പോള്‍ ഇതിനുളള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കാവ്യ മാധവന്‍. താന്‍ ബ്രേക്കെടുത്തത് കുടുംബ ജീവിതം പൂര്‍ണമായും അനുഭവിച്ചറിയാന്‍ വേണ്ടിയാണെന്നും അത് തന്‍റെ വ്യക്‌തിരമായ തീരുമാനം ആയിരുന്നുവെന്നുമാണ് കാവ്യ പറയുന്നത്. ആരാധകരുടെ പ്രിയതാര ദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ആദ്യ ഭാര്യ മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞ ശേഷം കാവ്യ മാധവനുമായുള്ള ദിപീലിന്‍റെ വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്നു. വിവാഹ ശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരുന്നത് പോലെ കാവ്യ മാധവനും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.
ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങില്‍ ദിലീപിന് പകരമായി എത്തിയപ്പോഴായിരുന്നു കാവ്യയുടെ ഈ തുറന്നുപറച്ചില്‍. “ദിലീപേട്ടനെ കുറിച്ച് പറയാതിരിക്കാനാവില്ല. കാരണം, ദിലീപേട്ടന്‍ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല, അദ്ദേഹത്തിന് യുകെയില്‍ പോകേണ്ട ആവശ്യം വന്നപ്പോഴാണ് എന്‍റടുത്ത്… ഹരിയേട്ടന്‍ വളരെ വേണ്ടപ്പെട്ട ആളാണ്.. എനിക്ക് നോ പറയാന്‍ പറ്റില്ല.
അപ്പോഴാണ് നീ പോകണം എന്ന് എന്നോടിങ്ങനെ പറഞ്ഞത്. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിട്ടുളളത്. ഒരിക്കലും ദിലീപേട്ടന്‍ അല്ല, എന്നെ വീട്ടില്‍ നിര്‍ത്തിയിട്ടുള്ളത്. ഞാന്‍ എന്‍റെ ആഗ്രഹത്തില്‍ എനിക്ക് മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നന്നായിട്ട് എക്‌സ്‌പീരിയന്‍സ് ചെയ്യണം എന്നുണ്ടായിരുന്നു.
അതിന് വേണ്ടിയിട്ടാണ് ഒരു ബ്രേക്ക് എടുത്തതുമെല്ലാം. എന്തായാലും എല്ലാവര്‍ക്കും എല്ലാ വിധത്തിലും ഉള്ള ആശംസകളും നന്‍മകളും നേരുന്നു. സന്തോഷവും സമാധാനവും നേരുന്നു. ഒരിക്കല്‍ കൂടി നന്ദി.. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുള്ള നന്ദിയും അറിയിക്കുന്നു, നന്ദി..നമസ്‌കാരം.” കാവ്യ മാധവന്‍ പറഞ്ഞു.
2016 നവംബര്‍ 25നായിരുന്നു കാവ്യ മാധവും ദിലീപും തമ്മിലുള്ള വിവാഹം. 2018 ഒക്‌ടോബര്‍ 19നായിരുന്നു കാവ്യയ്‌ക്കും ദിലീപിനും മകള്‍ മഹാലക്ഷ്‌മി ജനിക്കുന്നത്. അതേസമയം ദിലീപിനും ആദ്യ ഭാര്യ മഞ്ജുവിനും ഒരു മകള്‍ കൂടിയുണ്ട്, മീനാക്ഷി. 1998 ഒക്‌ടോബര്‍ 20നായിരുന്നു ദിലീപ് മഞ്ജു വിവാഹം. 2000 മാര്‍ച്ച് 3നാണ് ഇരുവര്‍ക്കും മകള്‍ മീനാക്ഷി ജനിച്ചത്. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2014ലിലാണ് മഞ്ജുവും ദിലീപും തമ്മില്‍ വേര്‍പിരിഞ്ഞത്.
