ഇതുവരെ കരുതിയിരുന്നത് മൃഗങ്ങൾ ആത്മഹത്യ ചെയ്യാറില്ല എന്നല്ലേ എന്നാൽ
സ്കോട്‌ലൻഡിലെ ഡംബാർട്ടൺ പട്ടണത്തിന് സമീപമുള്ള ഒരു പാലം ഈ വിചാരം മാറ്റും.
ഓവർടൺ ബ്രിഡ്ജ് (Overtoun Bridge) എന്നാണ് പാലത്തിൻ്റെ പേര്. എന്നാൽ അതിനെക്കാൾ പ്രശസ്തം മറ്റൊരു പേരാണ് — “ഡോഗ് സൂയിസൈഡ് ബ്രിഡ്ജ്”, അഥവാ നായ്ക്കൾ ആത്മഹത്യ ചെയ്യുന്ന പാലം.
പല പതിറ്റാണ്ടുകളായി ഇവിടെ നിന്ന് നായ്ക്കൾ അപ്രതീക്ഷിതമായി ചാടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇവയിൽ ചിലത് നേരിട്ടു മരണത്തിലേക്കും ചിലത് ഗുരുതര പരിക്കുകളിലേക്കുമാണ് അവസാനിക്കാറ്. വിചിത്രമായ കാര്യം — നായ്ക്കൾ എല്ലാം ഒരേ സ്പോട്ടിൽ നിന്ന് തന്നെയാണ് ചാടുന്നത് എന്നതാണ്.
നാട്ടുകാരിൽ ചിലർ വിശ്വസിക്കുന്നത്, ഈ പാലം പ്രേതബാധയുള്ളയിടമാണ് എന്നും അതാണ് നായ്ക്കളെ ചാടാൻ പ്രേരിപ്പിക്കുന്നതെന്നുമാണ്. മറ്റുചിലർ അതിനെ എതിർക്കുന്നു. പാലത്തിന് അടിയിൽ “മിങ്ക്” എന്ന ചെറിയ ജീവി സ്ഥിരമായി മൂത്രമൊഴിക്കാറുണ്ട്. അതിന്റെ ശക്തമായ ഗന്ധമാണ് നായ്ക്കളുടെ മൂക്കിനെ ഉത്തേജിപ്പിച്ച് അവരെ താഴേക്ക് ചാടിപ്പിക്കുന്നതെന്നാണ് അവരുടെ നിഗമനം.
കുറെ വിദഗ്ധർ പറയുന്നു — നായ്ക്കൾക്ക് ചിലപ്പോഴൊക്കെ മിറാഷ് പോലെയുള്ള കാഴ്ചാനുഭവം ആണ് താഴേക്ക് ചാടാനുള്ള പ്രേരണ നൽകുന്നത്.
ഈ സംഭവത്തെ കുറിച്ച് നിരവധി പഠനങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്തോ ഒന്ന് അവിടെ എത്തുന്ന നായ്ക്കളെ താഴേക്ക് ചാടാൻ പ്രേരിപ്പിക്കുന്നുണ്ടെന്നതാണ് പലരുടെയും അഭിപ്രായം.
എന്നാൽ അതെന്താണെന്ന് വ്യക്തമായ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
2010-ൽ സ്കോട്‌ലൻഡിലെ മൃഗസംരക്ഷണ സമിതി (Scottish SPCA) പ്രത്യേക അന്വേഷണം നടത്തി. അതിനായി ഒരു പ്രതിനിധിയെ സ്ഥലത്തെത്തിച്ചു.
എന്നാൽ യഥാർത്ഥ കാരണം കണ്ടെത്താനായില്ല.
റിപ്പോർട്ടിൽ ഒരു വരി ഇങ്ങനെയാണ് — “ഈ പാലത്തിനുള്ളിൽ, വിശദീകരിക്കാൻ കഴിയാത്ത എന്തോ ഒന്ന് നിലവിലുണ്ട്.”
അതിനാൽ, ഓവർടൺ ബ്രിഡ്ജ് ഇന്നും ലോകത്തിലെ ഏറ്റവും ദുരൂഹവും ഭീതിജനകവുമായ സ്ഥലങ്ങളിൽ ഒന്നായി തുടരുന്നു.
നായ്ക്കൾക്ക് ആത്മഹത്യാ ചിന്തകൾ ഇല്ലെന്ന ശാസ്ത്രസത്യത്തിനും അപ്പുറമുള്ള സംഭവങ്ങളാണിത്,
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)