Wednesday, October 22, 2025
Wednesday, October 22, 2025
Homeviewsചന്ദ്രനിലും ചൊവ്വയിലും താമസിക്കാം, മസ്കിന്റെ സ്വപ്നം പൂവണിയുന്നു

ചന്ദ്രനിലും ചൊവ്വയിലും താമസിക്കാം, മസ്കിന്റെ സ്വപ്നം പൂവണിയുന്നു

Published on

ഭൂമി വിട്ട് ചന്ദ്രനിലും ചൊവ്വയിലും മനുഷ്യൻ സ്ഥിരമായി താമസിക്കുക എന്ന ശതകോടീശ്വരൻ ഇലോണ്‍ മസ്‌കിൻ്റെ സ്വപ്‌നത്തിന് ജീവൻ നല്‍കി ഗ്രഹാന്തര റോക്കറ്റായ സ്റ്റാർഷിപ്പിൻ്റെ പതിനൊന്നാം വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു. സ്‌പേസ് എക്‌സിൻ്റെ കൂറ്റൻ സ്പേസ്ഷിപ്പ് റോക്കറ്റ് തിങ്കളാഴ്‌ചയാണ് ടെക്‌സസിൻ്റെ ആകാശത്തിലൂടെ വിജയകരമായി പറന്നുയര്‍ന്നത്. ഗ്രീൻവിച്ച് സമയം 6.25 നായിരുന്നു വിക്ഷേപണം.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ അയക്കാന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി തയാറാക്കുന്ന ബഹിരാകാശ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും ഭാരമേറിയതും കരുത്തേറിയതുമായ സ്റ്റാര്‍ഷിപ്പ് 2025-ലെ അഞ്ചാമത്തെ പരീക്ഷണമാണ് പൂർത്തിയാക്കിയത്.
സ്റ്റാർഷിപ്പ് ബഹിരാകാശത്തിലൂടെയുള്ള സഞ്ചാര പാത രേഖപ്പെടുത്തി. ഒരു മണിക്കൂറോളം ഭൗമാന്തരീക്ഷത്തിൽ സ്പേസ് എക്‌സിൻ്റെ സ്പേസ്ഷിപ്പ് പറന്നിരുന്നു. തുടർന്ന് സൂപ്പർ ഹെവി എന്നറിയപ്പെട്ടിരുന്ന സ്‌പേസ്ഷിപ്പിൻ്റെ റോക്കറ്റ് ബൂസ്റ്റർ ആസൂത്രണം ചെയ്‌തത് പോലെ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു.
ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റ് ‘മാമോത്ത്’ സ്റ്റാർഷിപ്പിനെ ബഹിരാകാശയാത്രികരെ ചന്ദ്രനിൽ നിന്ന് തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിൽ ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി നാസ വ്യക്തമാക്കിയിരുന്നു. വിക്ഷേപണം വളരെയധികം ദൃശ്യപരമാണെന്ന് എലോൺ മസ്‌ക് വിക്ഷേപണത്തിന് മുമ്പ് വെബ്‌കാസ്റ്റിൽ കൂട്ടിച്ചേർത്തു. സ്റ്റാർഷിപ്പ് പരീക്ഷണങ്ങളിൽ അവസാനത്തെതാകും തിങ്കളാഴ്‌ചത്തെ വിക്ഷേപണമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അടുത്ത പരീക്ഷണത്തിൽ പുതിയ മോഡൽ അവതരിപ്പിക്കുമെന്നും സ്‌പേസ് എക്‌സ് പറഞ്ഞു.
മനുഷ്യരെ ചന്ദ്രനിലേയ്ക്ക് അയക്കുക എന്നതാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ ‘ആർട്ടെമിസ്’ എന്ന പ്രോഗ്രാമിൻ്റെ ലക്ഷ്യം. 2030 ആകുമ്പോഴേക്കും ചൈന തങ്ങളുടെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി തയാറാകുമെന്നും പറഞ്ഞിരുന്നു. മുൻ സ്റ്റാർഷിപ്പ് പരീക്ഷണങ്ങളിൽ സ്ഫോടനങ്ങൾ (പൊട്ടിത്തെറി) ഉൾപ്പെടെയുള്ള വീഴ്‌ചകൾ നടന്നിട്ടുള്ളതായി സ്‌പേസ് എക്‌സ് ചൂണ്ടിക്കാട്ടി. കരീബിയൻ കടലിനു മുകളിൽ വച്ചും ഒരിക്കൽ ബഹിരാകാശത്ത് എത്തിയ ശേഷവുമാണ് സ്‌ഫോടനം ഉണ്ടായതെന്ന് സ്‌പേസ് എക്‌സ് പറഞ്ഞിരുന്നു. സ്റ്റാർഷിപ്പിൻ്റെ പത്താം ഫ്‌ളൈറ്റ് ടെസ്റ്റിനുള്ള തയാറെടുപ്പുകളുടെ ഭാഗമായുണ്ടായിരുന്ന പരീക്ഷണത്തിൽ സ്റ്റാർഷിപ്പ് 36 എന്ന റോക്കറ്റാണ് വിക്ഷേപണത്തിൽ പൊട്ടിത്തെറിച്ചത്.
ജൂൺ മാസത്തിലെ പരീക്ഷണത്തിനിടെ സ്റ്റാർഷിപ്പിൻ്റെ മുകളിലെ ഭാഗമാണ് പൊട്ടിത്തെറിച്ചത്. പൂർണമായും പുനരുപയോഗിക്കാവുന്ന ഓർബിറ്റൽ ഹീറ്റ് ഷീൽഡ് വികസിപ്പിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണെന്നും മസ്‌ക് തിരിച്ചറിഞ്ഞിരുന്നു. വിമാനങ്ങൾക്കിടയിലെ സ്‌പേസ് ഷട്ടിലിൻ്റെ ഹീറ്റ് ഷീൽഡ് പുതുക്കിപ്പണിയാൻ ഒമ്പത് മാസമെടുത്തു എന്നും മസ്‌ക് പറഞ്ഞിരുന്നു.
ഭൂമി വിട്ട് ചന്ദ്രനിലും ചൊവ്വയിലും മനുഷ്യൻ സ്ഥിരമായി താമസിക്കുക എന്ന മസ്‌കിൻ്റെ സ്വപ്‌നത്തിന് ജീവൻ നല്‍കുന്നതാണ് ഈ പരീക്ഷണ വിജയം. ഏകദേശം 20 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ പത്തു ലക്ഷം മനുഷ്യരെ പാര്‍പ്പിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക വീടുകള്‍ നിര്‍മിക്കാനും മസ്‌ക് പദ്ധതിയിടുന്നു.

2027 മധ്യത്തോടെയാണ് ‘ആർട്ടെമിസ് III’ ദൗത്യം വിക്ഷേപണത്തിന് ലക്ഷ്യമിടുന്നത്. എന്നാൽ ദൗത്യത്തിന് വർഷങ്ങൾ കാലതാമസം ഉണ്ടായേക്കാമെന്നാണ് നാസയുടെ വിലയിരുത്തൽ. “രണ്ടാം ബഹിരാകാശ മത്സരത്തിൽ” അമേരിക്ക ഇപ്പോഴും വിജയിക്കുമെന്നാണ് നാസയുടെ ആക്‌ടിങ്ങ് അഡ്‌മിനിസ്ട്രേറ്റർ ഷോൺ ഡഫി പറഞ്ഞത്. “മുൻകാലങ്ങളിൽ അമേരിക്ക ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു, ഭാവിയിലും നമ്മൾ ബഹിരാകാശത്ത് നേതൃത്വം നൽകുന്നത് തുടരും,” ഷോൺ ഡഫി കൂട്ടിച്ചേർത്തു. എന്നാൽ ചൈനയ്ക്ക് പര്യവേക്ഷണം ആദ്യം വിജയിപ്പിക്കാനാകുമെന്ന വാദം നാസ തള്ളിക്കളയുന്നു.
സൂപ്പർ-കൂൾഡ് പ്രൊപ്പല്ലൻ്റ് ഉപയോഗിച്ച് സ്റ്റാർഷിപ്പിന് ഭ്രമണപഥത്തിൽ വച്ച് ഇന്ധനം നിറയ്ക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഇപ്പോൾ സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ്. എലോൺ മസ്‌കിൻ്റെ സ്റ്റാർഷിപ്പിന് ചാന്ദ്ര പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയുമോ എന്ന സംശയത്തിന് ഇതോടെ തിരശീല വീണിരിക്കുകയാണ്.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....