തെക്കൻ ആഫ്രിക്കൻ രാജ്യമയായ മൊസാംബിക്കിൽ കടലിലുണ്ടായ ബോട്ട് ദുരന്തത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ മരണപ്പെട്ടു.
അപകടത്തിൽ മലയാളിയടക്കം അഞ്ച് ഇന്ത്യൻ ജീവനക്കാരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.
മൊസാംബിക്കിന്റെ തീരപ്രദേശത്തുവെച്ച്, ഇന്ത്യൻ കപ്പൽ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ഒരു ലോഞ്ച് ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
‘എം.ടി. സീ ക്വസ്റ്റ് (MT Sea Quest)’ എന്ന കപ്പലിലെ ജീവനക്കാരെ കപ്പലിലേക്ക് തിരിച്ചെത്തിക്കാനായി യാത്ര ചെയ്ത ബോട്ടാണ് കടലിൽ മുങ്ങിയത്.
ആകെ 21 പേർ ബോട്ടിലുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് 14 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
അതേസമയം, മറ്റു അഞ്ച് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കാണാതായവരിൽ ഒരാൾ മലയാളിയാണെന്ന് സ്ഥിരീകരിച്ചു.
മൊസാംബിക്കിലെ ഇന്ത്യൻ എംബസി, ഡിജി ഷിപ്പിംഗ് തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും തുടരുകയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഡിജി ഷിപ്പിംഗ് വൃത്തങ്ങൾ അറിയിച്ചു.
മൊസാംബിക്കിൽ ബോട്ട് ദുരന്തം; മൂന്ന് ഇന്ത്യൻ പൗരന്മാർ മരിച്ചു, മലയാളിയടക്കം അഞ്ച് പേരെ കാണാതായി
Published on
