സോഷ്യൽ മീഡിയ ഭീമനായ മെറ്റ മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് പതിപ്പ് നിർത്തലാക്കുന്നു. വിൻഡോസ്, മാക് ഉപഭോക്താക്കൾക്കുള്ള ആപ്പ് 2025 ഡിസംബർ 15 മുതൽ പൂർണ്ണമായും പ്രവർത്തനം നിർത്തും. അതിനുശേഷം ആപ്പിലേക്ക് ലോഗിൻ ചെയ്യാനാവില്ല. പകരം, സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും ഫേസ്ബുക്ക് വെബ്‌സൈറ്റ് ഉപയോഗിക്കാം.
ഷട്ട് ഡൗൺ പ്രക്രിയ ആരംഭിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഇൻ-ആപ്പ് നോട്ടിഫിക്കേഷൻ ലഭിക്കും.
അതിന് ശേഷം 60 ദിവസത്തേക്ക് കൂടി പ്രവർത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞാൽ ആപ്പ് പൂർണ്ണമായും പ്രവർത്തനം നിർത്തും. ഉപഭോക്താക്കൾ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാൻ മെറ്റ ശുപാർശ ചെയ്യുന്നു. മെസഞ്ചറിലെ ചാറ്റ് ഹിസ്റ്ററി നഷ്ടപ്പെടാതിരിക്കാനായി മെറ്റ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. സെക്യൂർ സ്റ്റോറേജ് (Secure Storage) ഓണാക്കിയിട്ടുണ്ടെങ്കിൽ സന്ദേശങ്ങൾ സുരക്ഷിതമായി നിലനിൽക്കും.
സുരക്ഷിത സ്റ്റോറേജ് ഓണായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ:
മെസഞ്ചർ തുറക്കുക → പ്രൊഫൈൽ സെറ്റിംഗ്സ് തുറക്കുക
Message Storage → ‘Turn on Secure Storage’ ഓണാണോ എന്ന് പരിശോധിക്കുക
Privacy & Safety → End-to-End Encrypted Chats തിരഞ്ഞെടുക്കുക
ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ മെസഞ്ചർ മാത്രം ഉപയോഗിക്കുന്നവർക്കും ആശങ്ക വേണ്ട.
Messenger.com വഴി ലോഗിൻ ചെയ്യുന്നതിനാൽ, ഡെസ്‌ക്‌ടോപ്പ് ആപ്പ് ഷട്ട് ഡൗൺ ചെയ്താലും ചാറ്റ് ചെയ്യാൻ തുടർന്നും കഴിയും. അതിനായി പുതിയ ഫേസ്ബുക്ക് അക്കൗണ്ട് ആവശ്യമില്ല.
2024 സെപ്റ്റംബറിൽ മെറ്റ നേറ്റീവ് ഡെസ്‌ക്‌ടോപ്പ് ആപ്പിന് പകരം ഒരു Progressive Web App (PWA) അവതരിപ്പിച്ചിരുന്നു. അതിന് ഏകദേശം ഒരു വർഷത്തിനുശേഷമാണ് ഈ പൂർണ്ണ ഷട്ട് ഡൗൺ തീരുമാനം.