Wednesday, October 22, 2025
Wednesday, October 22, 2025
Homecommunityഡൽഹിയിൽ വായു മലിനീകരണം രൂക്ഷം: 400 കടന്നു

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം: 400 കടന്നു

Published on

ദീപാവലി ആഘോഷങ്ങൾക്കിടെ രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായി. പലയിടങ്ങളിലും മലിനീകരണ തോത് 400 കടന്ന് അതീവ ഗുരുതരമായ അവസ്ഥയിലെത്തി. നഗരത്തിൽ വായു ഗുണനിലവാര സൂചികയിൽ (AQI) ശരാശരി 270 ആണ് രേഖപ്പെടുത്തിയത്.
സുപ്രീം കോടതിയുടെ സമയപരിധി മറികടന്നും പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾ തുടരുന്നതാണ് മലിനീകരണം വർധിക്കാൻ പ്രധാന കാരണം. അക്ഷർധാമ് (426), ആനന്ദ് വിഹാർ (416) എന്നിവിടങ്ങളിൽ മലിനീകരണ തോത് 400 കടന്നു. ഇത് അനുവദനീയമായ അളവിനേക്കാൾ എട്ട് ഇരട്ടിയിലധികം വരുമെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കൂടാതെ, നഗരത്തിലെ ഒൻപത് പ്രദേശങ്ങളിൽ മലിനീകരണ തോത് 300-ഉം കടന്നു. സുപ്രീം കോടതി നാളെയും മറ്റന്നാളും നിശ്ചിത സമയങ്ങളിൽ പടക്കം പൊട്ടിക്കാൻ അനുമതി നൽകിയിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.
അതേസമയം, വായു മലിനീകരണം കുറയ്ക്കുന്നതിനായി ക്ലൗഡ് സീഡിംഗിലൂടെ കൃത്രിമ മഴ പെയ്യിക്കാനാണ് ഡൽഹി സർക്കാർ നീക്കം നടത്തുന്നത്. ഇതിനോടകം നാല് തവണ പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അനുമതി നൽകുന്ന മുറയ്ക്ക് ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് സർക്കാർ അറിയിച്ചു.

Latest articles

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...

ഷട്ട്ഡൗൺ, ശമ്പളമില്ല, നിർബന്ധിത അവധി, ആനുകൂല്യ മുടക്കം: യുഎസിന് എന്തുപറ്റി, മാന്ദ്യമോ, പ്രതിസന്ധിയോ?

യുഎസിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിസന്ധിയിലാക്കി ഗവൺമെന്റ് ഷട്ട്ഡൗൺ ചൊവ്വാഴ്ച 21-ാം ദിവസത്തിലേക്ക് കടന്നു. അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ...

More like this