Wednesday, October 22, 2025
Wednesday, October 22, 2025
Homecommunityദക്ഷിണേന്ത്യയിലൂടെ ഒരു തീർഥാടനം, തിരുപ്പതി, രാമേശ്വരം, മധുര, കന്യാകുമാരി, തിരുവനന്തപുരം

ദക്ഷിണേന്ത്യയിലൂടെ ഒരു തീർഥാടനം, തിരുപ്പതി, രാമേശ്വരം, മധുര, കന്യാകുമാരി, തിരുവനന്തപുരം

Published on

‘രാമേശ്വരം-തിരുപ്പതി ദക്ഷിൺ ദർശൻ യാത്ര’ എന്ന പേരിൽ ഇന്ത്യൻ റെയിൽവേ തീർത്ഥാടനത്തിന് അവസരം ഒരുക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ഉൾക്കൊള്ളുന്ന ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ പാക്കേജ് ആണ് ഐആർസിടിസി ആരംഭിച്ചിരിക്കുന്നത്. ഈ തീർത്ഥാടനം 9 രാത്രിയും 10 പകലും നീളും. 2025 നവംബർ 7 മുതൽ 16 വരെയാണ് യാത്രാകാലയളവ്. തീർത്ഥാടകർക്ക് സൗകര്യപ്രദമായതും, ഗൈഡുകളുടെ സഹായമുള്ളതുമായ യാത്രയാണ്. തിരുപ്പതി വെങ്കടേശ്വരനെ ദർശിച്ച് തിരിച്ച് ആത്മീയ കേന്ദ്രങ്ങളിലൂടെ കടന്ന് കേരളത്തിലെത്താം.
തീർത്ഥാടന യാത്ര ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്നാണ് ആരംഭിക്കുന്നത്. ഇവിടെ തീർത്ഥാടകർക്ക് വെങ്കിടേശ്വര സ്വാമി ക്ഷേത്രവും തിരുച്ചാനൂർ പത്മാവതി ദേവി ക്ഷേത്രവും സന്ദർശിക്കാം. തുടർന്ന് ട്രെയിൻ രാമേശ്വരത്തേക്ക് നീങ്ങും. രാമേശ്വരത്ത് രാമനാഥസ്വാമി ക്ഷേത്രവും ധനുഷ്കോടിയും സന്ദർശിക്കും.
പിന്നീട് ദ്രാവിഡ വാസ്തുവിദ്യയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിലേക്കാണ് യാത്ര. പിന്നീട് കന്യാകുമാരിയിൽ ട്രെയിൻ നിർത്തും. ഇവിടെ വിവേകാനന്ദ പാറ സ്മാരകം, ഗാന്ധി മണ്ഡപം, കന്യാകുമാരി ക്ഷേത്രം എന്നിവ സന്ദർശിക്കാം. യാത്രയുടെ അവസാന ലക്ഷ്യസ്ഥാനം കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരമാണ്. ഇവിടെ പ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാം. യാത്ര അവസാനിക്കുന്നത് കോവളം ബീച്ചിലെ വിശ്രമത്തോടെയാണ്.
ക്ഷേത്ര ദർശനം, ചെറിയ പ്രാദേശിക യാത്രകൾ, വിശ്രമം എന്നിവ ഉൾക്കൊള്ളുന്ന രീതിയിലാണ് ഐആർസിടിസി ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
യാത്രക്കാർക്ക് എസി, നോൺ-എസി ബഡ്ജറ്റ് ഹോട്ടലുകളിൽ താമസ സൗകര്യം ലഭിക്കും. നല്ല വൃത്തിയുള്ള ഹോട്ടലുകളാണ് തിരഞ്ഞെടുക്കുക. ഓരോ സ്ഥലത്തും ബസ്സുകളിലാണ് ചുറ്റുവട്ടം കാണാൻ കൊണ്ടുപോകുക. പാക്കേജിൽ സസ്യാഹാരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ സ്ഥലത്തും ഗൈഡഡ് ടൂറുകൾ ഉണ്ടായിരിക്കും. ചില സ്ഥലങ്ങളിൽ കുളിക്കാനും വസ്ത്രംമാറാനുമുള്ള സൗകര്യങ്ങൾ ലഭിക്കും.
യാത്രയുടെ ടിക്കറ്റ് നിരക്ക് തിരഞ്ഞെടുക്കുന്ന ക്ലാസ്സിനെയും പ്രായത്തെയും ആശ്രയിച്ചിരിക്കും. മുതിർന്ന പൗരന്മാർക്ക് സ്ലീപ്പർ ക്ലാസിന് 18,040 രൂപയാണ്. തേഡ് എസിക്ക് 30,370 രൂപ വരും. സെക്കൻഡ് എസിക്ക് 40,240 രൂപയാണ് നിരക്ക്.
5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് സ്ലീപ്പർ ക്ലാസിന് 16,890 രൂപ നിരക്ക് വരുന്നു. തേഡ് എസിക്ക് 29,010 രൂപ വരുന്നും. സെക്കൻഡ് എസിക്ക് 38,610 രൂപയുമാണ്. പാക്കേജിൽ ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, ഹോട്ടൽ താമസം, ഓരോ സ്റ്റേഷനിലും ചുറ്റിയടിക്കാനുള്ള സൗകര്യങ്ങൾ, കാഴ്ചകൾ കാണൽ എന്നിവ ഉൾപ്പെടും.
രാമേശ്വരം-തിരുപ്പതി ദക്ഷിൺ ദർശൻ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഐആർസിടിസി ടൂറിസം വെബ്സൈറ്റ് വഴിയോ അംഗീകൃത റീജിയണൽ ഓഫീസുകൾ വഴിയോ ബുക്ക് ചെയ്യാം.

Latest articles

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...

ഷട്ട്ഡൗൺ, ശമ്പളമില്ല, നിർബന്ധിത അവധി, ആനുകൂല്യ മുടക്കം: യുഎസിന് എന്തുപറ്റി, മാന്ദ്യമോ, പ്രതിസന്ധിയോ?

യുഎസിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിസന്ധിയിലാക്കി ഗവൺമെന്റ് ഷട്ട്ഡൗൺ ചൊവ്വാഴ്ച 21-ാം ദിവസത്തിലേക്ക് കടന്നു. അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ...

More like this

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...