Thursday, April 16, 2026
Thursday, April 16, 2026
Homestraight angleചെങ്കോട്ട സ്‌ഫോടനം: മൃതദേഹം ഉമറിന്‍റേതെന്ന് സംശയം, ഫോറന്‍സിക് പരിശോധന ഫലം ഉടന്‍

ചെങ്കോട്ട സ്‌ഫോടനം: മൃതദേഹം ഉമറിന്‍റേതെന്ന് സംശയം, ഫോറന്‍സിക് പരിശോധന ഫലം ഉടന്‍

Published on

ന്യൂഡല്‍ഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപം ഇന്നലെയുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. 9 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനമുണ്ടായ കാര്‍ ഓടിച്ചിരുന്നത് പുല്‍വാമ സ്വദേശിയായ ഡോ. ഉമര്‍ മുഹമ്മദാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച മൃതദേഹം ഇയാളുടേതാണെന്ന് സംശയം. ഇയാള്‍ക്ക് ഫരീദാബാദിലെ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഫരീദാബാദില്‍ നിന്നും സ്‌ഫോടക വസ്‌തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇയാളുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കേസ് അന്വേഷണം പുരോഗമിക്കവേ താനും അറസ്റ്റിലായേക്കാമെന്ന ഭയത്തിലാണ് സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[
മിറർഇന്ത്യടിവി exclusive വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FfcdwCcsmos5jpTdHSGmU6
]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]

ഉമറിന്‍റെ കുടുംബം കസ്റ്റഡിയില്‍
പുല്‍വാമ സ്വദേശിയായ ഡോ. ഉമര്‍ മുഹമ്മദിന്‍റെ അമ്മയും സഹോദരങ്ങളും കസ്റ്റഡിയില്‍.

മെട്രോ സ്റ്റേഷന്‍ അടച്ചു
ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ അടച്ചു. മറ്റ് സ്റ്റേഷനുകള്‍ സാധാരണത്തേത് പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍) എക്‌സിലൂടെ അറിയിച്ചു.

സ്‌നിഫര്‍ ഡോഗുകളും സ്ഥലത്ത്
സ്‌ഫോടന സ്ഥലത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സ്‌നിഫര്‍ ഡോഗുകളെ സ്ഥലത്തെത്തിച്ച് പരിശോധന തുടരുന്നു.

സാമ്പിളുകള്‍ ശേഖരിച്ച് ഫോറന്‍സിക്
ഫോറന്‍സിക് സയന്‍സ് ലാബ് സംഘം സ്ഫോടനം നടന്ന സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷനില്‍ നിന്ന് അധികം അകലെയല്ലാത്ത ഗൗരീ ശങ്കര്‍ ക്ഷേത്രത്തിലും സംഘം പരിശോധന നടത്തി. നേരിയ വ്യത്യാസത്തിനാണ് 800 വര്‍ഷം പഴക്കമുള്ള ശിവലിംഗ പ്രതിഷ്‌ഠയുള്ള ഗൗരീ ശങ്കര്‍ ക്ഷേത്രം സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

DELHI BLAST UPDATES

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this