Thursday, April 16, 2026
Thursday, April 16, 2026
Homeviewsഡല്‍ഹി സ്‌ഫോടനത്തിന് ഫരീദാബാദ് ഭീകര സംഘടനയുമായി ബന്ധമെന്ന് സൂചന

ഡല്‍ഹി സ്‌ഫോടനത്തിന് ഫരീദാബാദ് ഭീകര സംഘടനയുമായി ബന്ധമെന്ന് സൂചന

Published on

ന്യൂഡല്‍ഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപം 9 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ കാര്‍ ഓടിച്ചിരുന്നയാള്‍ക്ക് ഫരീദാബാദ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ്. പുല്‍വാമ നിവാസിയും ഡോക്‌ടറുമായി ഉമര്‍ മുഹമ്മദാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന്‍റെ പാര്‍ക്കിങ് ഏരിയയ്‌ക്ക് സമീപമുള്ള സ്‌ഫോടനത്തില്‍ തകര്‍ന്ന ഹ്യുണ്ടായി ഐ20 കാര്‍ ഓടിച്ചിരുന്നതെന്ന് സൂചന. അമോണിയം നൈട്രേറ്റ്, ഡിറ്റണേറ്ററുകൾ എന്നിവ സ്‌ഫോടനത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.
സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ചെങ്കോട്ടയ്‌ക്ക് സമീപത്തെ കാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മുഖമൂടി ധരിച്ച ഒരാള്‍ കാറോടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവേ ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലെയും സിസിടിവി പരിശോധിക്കാന്‍ ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.
ചെങ്കോട്ടയ്‌ക്ക് സമീപത്തിന്‍റെ കാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മുഖമൂടി ധരിച്ച ഒരാള്‍ കാറോടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവേ ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലെയും സിസിടിവി പരിശോധിക്കാന്‍ ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.
നേരത്തെ ഫരീദാബാദിലെ മെഡിക്കല്‍ കോളജില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്‌തുക്കളില്‍ അമോണിയം നൈട്രേറ്റും പൊട്ടാസ്യം നൈട്രേറ്റും സള്‍ഫറും കണ്ടെത്തിയിരുന്നു. ഇതില്‍ 360 കിലോഗ്രാം അമോണിയം നൈട്രേറ്റായിരുന്നു. അതുകൊണ്ട് തന്നെ ഫരീദാബാദിലെ സംഭവവുമായി ഡല്‍ഹി സ്‌ഫോടനത്തിന് ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
ഫരീദാബാദ് സംഭവവുമായി ബന്ധമുള്ളയാളായിരുന്നു ഉമര്‍ മുഹമ്മദ്. ഇയാള്‍ക്ക് ജെയ്‌ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുണ്ട്. ഫരീദാബാദ് സംഭവത്തിന് പിന്നാലെ ഉമറിന്‍റെ കൂട്ടാളിയായ പുല്‍വാമ സ്വദേശി താരിഖ് അറസ്റ്റിലായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവേ താനും പിടിയിലാകുമെന്ന ഭയത്തിലാണ് ഉമര്‍ സ്‌ഫോടനം നടത്തിയിട്ടുണ്ടാകുകയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[
മിറർഇന്ത്യടിവി exclusive വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FfcdwCcsmos5jpTdHSGmU6
]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]

സുരക്ഷയും പരിശോധനയും ശക്തം: ചെങ്കോട്ടയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളിലെല്ലാം പൊലീസ് പരിശോധന തുടരുകയാണ്. സ്വകാര്യ വാഹനങ്ങളും വാണിജ്യ ആവശ്യത്തിനായി ഡല്‍ഹിയിലെത്തുന്ന വാഹനങ്ങളും അടക്കം പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പൊലീസ് പരിശോധന നടത്തി. ദര്യഗഞ്ച്, പഹർഗഞ്ച് പ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിലെ രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചു. ഇവിടങ്ങളിലെ ജീവനക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു.
തലസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. കൂടാതെ പ്രാദേശിക മാര്‍ക്കറ്റുകള്‍, മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

DELHI BLAST

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...